ഖത്തറിനെതിരേ അറബ് രാജ്യങ്ങളുടെ നീക്കം ഇത് രണ്ടാം തവണ; ഗള്‍ഫ് സഖ്യത്തിലെ മൂന്നു വ്യാഴവട്ടത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
റിയാദ്: അറബ് സഖ്യത്തിന്റെ നിലപാടുകള്‍ക്ക് എതിരെ നിലകൊള്ളുന്ന ഖത്തറിനെതിരേ സഊദിയടക്കമുള്ള അറബ് രാജ്യങ്ങള്‍ നിലപാടുകള്‍ എടുക്കുന്നത് ഇത് രണ്ടാം തവണ. എന്നാല്‍, ഇപ്പോഴും നേരത്തെയും ഭീകരവാദ, തീവ്രവാദ ബന്ധത്തിന്റെ പേരിലാണ് ഖത്തറിനെതിരെ ഈ രാജ്യങ്ങള്‍ നിലപാടുകള്‍ എടുത്തത്. അല്‍ജസീറ ചാനലിനെ ചൊല്ലിയും ഗള്‍ഫ് രാജ്യങ്ങളിലെ ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് അഭയം നല്‍കുന്നുവെന്ന് ആരോപിച്ചു നേരത്തെയും ഖത്തറിനെതിരെ വിവിധ അറബ് രാജ്യങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഖത്തറിന്റെ നീക്കങ്ങള്‍ ഗള്‍ഫ് ഐക്യത്തിന് ഭീഷണിയാണെന്ന് ആരോപിച്ചു 2004 ല്‍ സഊദി അറേബ്യ, യു.എ.ഇ , ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ദോഹയില്‍ നിന്നും തങ്ങളുടെ അംബാസിഡര്‍മാരെ പിന്‍വലിച്ചാണ് പ്രതിഷേധിച്ചത്. പിന്നീട് ഖത്തര്‍ തങ്ങളുടെ നിലപാടുകള്‍ മാറ്റിയെന്നും ഉറപ്പു നല്‍കുകയും വിവിധ കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തതിനെ തുടര്‍ന്നു കടുത്ത നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവില്‍ ഒന്‍പതു മാസത്തിനു ശേഷം ഈ രാജ്യങ്ങള്‍ തങ്ങളുടെ അംബാസിഡര്‍മാരെ തിരിച്ചയച്ചു ബന്ധം പഴയതു പോലെ തുടരുകയായിരുന്നു. എന്നാല്‍, അന്നത്തെ കരാറിന് മുഖ്യ കാര്‍മികത്വം വഹിച്ചിരുന്ന മുന്‍ സഊദി ഭരണാധികാരിയായിരുന്ന കിംഗ് അബ്ദുള്ള രാജാവിന്റെ മരണശേഷം കരാറും ചരമമടഞ്ഞെന്നു മുന്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നതായി അറബ് ലോകത്തെ പ്രമുഖ മാധ്യമ പ്രവര്ത്തകന് അടുത്തിടെയാണ് വെളിപ്പെടുത്തിയത്.
എന്നാല്‍, 2004 ല്‍ ഖത്തറിനെതിരെ നിലപാടുകള്‍ എടുത്ത അറബ് രാജ്യങ്ങള്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കുക മാത്രമാണ് ചെയ്തിരുന്നത് . അതിലും ശക്തമായ നീക്കങ്ങളാണ് ഇപ്പോള്‍ വിവിധ അറബ് രാജ്യങ്ങള്‍ എടുത്തിരിക്കുന്നത്. കര, വ്യോമ, ജല ഗതാഗത മാര്‍ഗ്ഗങ്ങള്‍ അടയ്ക്കുകയും തങ്ങളുടെ പൗരന്മാരെ 14 ദിവസത്തിനുള്ളില്‍ തിരിച്ചു പോരാനുമടക്കമുള്ള അതിശക്തമായ നിലപാടുകളിലേക്കാണ് ഈ രാജ്യങ്ങള്‍ ഇത്തവണ എടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."