വാട്‌സ്ആപ്പില്‍ വാര്‍ത്തയുടെ വാതായനങ്ങള്‍ തുറന്ന് ഇര്‍ഷാദ്
മലപ്പുറം: വാട്‌സ് ആപ്പില്‍ വാര്‍ത്തയുടെ വാതായനങ്ങള്‍ തുറന്ന് വാര്‍ത്തയില്‍ നിറയുകയാണ് മലപ്പുറം നൂറേമൂച്ചി ഇര്‍ഷാദ്. സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുന്നത് അത്ര പുതുമയല്ലെങ്കിലും അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, പ്രാദേശിക വാര്‍ത്തകള്‍ ദിവസവും വാട്്‌സ് ആപ്പില്‍ നല്‍കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒന്നും രണ്ടും പേര്‍ക്കല്ല, രണ്ടര ലക്ഷം പേരാണ് ഈ യുവാവിലൂടെ പ്രാദേശികവാര്‍ത്തകള്‍ മുതല്‍ അന്താരാഷ്ട്ര കാര്യങ്ങള്‍ വരേ അറിയുന്നത്. അതും കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരേയുള്ളവര്‍.
[caption id="attachment_63380" align="alignnone" width="183"] ഇര്‍ഷാദ്[/caption]
മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം പുല്ലാനൂര്‍ സ്വദേശി ഇര്‍ഷാദ്, പ്രവാസികളായ സൃഹൃത്തുക്കള്‍ക്കുവേണ്ടി കൗതുകത്തിനാണ് ഐ മീഡിയ എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വാര്‍ത്ത നല്‍കിത്തുടങ്ങിയത്. തുടക്കത്തില്‍ കൗതുകവാര്‍ത്തകള്‍ മാത്രമായിരുന്നു. ഇതുപിന്നെ കാര്യമായി. ഒന്നരവര്‍ഷംകൊണ്ട് ഗ്രൂപ്പ് വളര്‍ന്നുപന്തലിച്ചു. ഇന്ന് ഇര്‍ഷാദിന്റെ ശബ്ദവും വാര്‍ത്തയും രണ്ടര ലക്ഷം പേര്‍ക്കും സുപരിചിതമാണ്. നാട്ടില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ഇര്‍ഷാദ് സജീവ പൊതുപ്രവര്‍ത്തകന്‍ കൂടിയാണ്.
വിനോദം, വിദ്യാഭ്യാസം, കായികം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി ഒരു വാര്‍ത്താമാധ്യമത്തിനുവേണ്ട എല്ലാ ചേരുവകളും ഇര്‍ഷാദിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിനുണ്ട്. വാര്‍ത്തകള്‍ എത്തിക്കുന്നതിന് ഇര്‍ഷാദിനെ സഹായിക്കാന്‍ എന്‍.എം കബീര്‍, ഷാഫി നെച്ചിയന്‍, റെജി ഇംതിയാസ്, കെ.പി ഷെബീര്‍ എന്നീ സുഹൃത്തുക്കളാണുള്ളത്. സംസ്ഥാനത്തെ 14 ജില്ലകള്‍ക്കും പ്രത്യേകം നമ്പറുകളായി തിരിച്ച് വാര്‍ത്തകള്‍ അതത് ജില്ലയുടെ ഗ്രൂപ്പുകളിലേക്ക് കൈമാറുന്നു. ഇവിടെ നിന്നാണ് ജില്ലയിലെ മറ്റു ഗ്രൂപ്പുകളിലേക്ക് വാര്‍ത്ത എത്തുന്നത്. ഗ്രൂപ്പുകളില്‍ നിന്ന്് ഗ്രൂപ്പുകളിലേക്ക് പടരുന്ന സംവിധാനം രൂപപ്പെടുത്തിയതും ഇര്‍ഷാദും സുഹൃത്തുക്കളുമാണ്. ഇന്ന്് നിരവധി ഗ്രൂപ്പുകളാണ് വാര്‍ത്താ ഗ്രൂപ്പില്‍ ചേര്‍ക്കണമെന്ന് സന്ദേശങ്ങളയക്കുന്നത്. ഇത് വര്‍ധിച്ചതോടെ 150 പേരെങ്കിലും ഇല്ലാത്ത ഗ്രൂപ്പുകള്‍ക്ക്് വാര്‍ത്ത കൈമാറേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന്് ഇര്‍ഷാദ് പറഞ്ഞു. വാര്‍ത്ത നല്‍കാന്‍ താല്‍പര്യമില്ലാഞ്ഞിട്ടല്ലെന്നും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുക പ്രയാസമായതിനാലാണ് ഇത്തരമൊരു തീരുമനമെന്നും ഇര്‍ഷാദ് പറയുന്നു. ഇതിനുപുറമെ പി.എസ്.സി പരിശീലനം നടത്തുന്നവര്‍ക്കായുള്ള 'അനന്തംവിജ്ഞാനം' രക്ത ദാനം പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ 'രക്തദാനം മഹാദാനം' എന്നീ ഗ്രൂപ്പുകളും ഏറെ സജീവമാണ്.
ഇരു ഗ്രൂപ്പിലും ഒരു ലക്ഷം പേര്‍ അംഗങ്ങളാണ്. നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും സഹകരണവും പ്രോത്സാഹനവും മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ മുതല്‍ക്കൂട്ടാകുന്നത്. എല്ലാ ദിവസവും മൂന്നു മണിക്കൂറും മാസത്തില്‍ മൂവായിരത്തോളം രൂപയുമാണ് ഗ്രൂപ്പ് പ്രവര്‍ത്തനത്തിനായി ഇദ്ദേഹം മാറ്റി വയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."