ഒന്‍പതു മാസത്തിനിടെ സഊദിയില്‍ ഭീകരവാദത്തിന് പിടിയിലായത് 594 പേര്‍
റിയാദ്: ഒന്‍പത് മാസത്തിനിടെ സഊദി അറേബ്യയില്‍ 594 പേരെ ഭീകരവാദവിരുദ്ധനിയമപ്രകാരം അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റമദാന്‍ ആരംഭിച്ചതിനുശേഷം ആറു ഭീകരരെ കസ്റ്റഡിയിലെടുത്തതായും മന്ത്രാലയം വ്യക്തമാക്കി. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ പിടിയിലായവരില്‍ 63 ശതമാനവും സ്വദേശികളാണ്. അറസ്റ്റിലായ 594 പേരില്‍ 376 പ്രതികളും സ്വദേശി പൗരന്മാരാണ്. പിടിയിലായ ഭീകരരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.
സിറിയയില്‍ നിന്നുള്ള 68ഉും യെമനില്‍നിന്നുള്ള 61ഉും പാക് പൗരന്മാരായ 43 പേരും ഭീകരവാദവിരുദ്ധ നിയമപ്രകാരം കസ്റ്റഡിയിലായിട്ടുണ്ട്. ഈജിപ്ത്, സുഡാന്‍, ജോര്‍ദാന്‍, അഫ്ഗാനിസ്താന്‍, ബഹ്‌റൈന്‍, സൊമാലിയ, നൈജീരിയ, കുവൈത്ത്, ഫിലിപ്പീന്‍സ്, ലെബനന്‍ എന്നിവിടങ്ങളില്‍നിന്നുഉള്ളവരാണ് പിടിയിലായ മറ്റുള്ളവര്‍. 2016 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം മെയ് വരെ അറസ്റ്റിലായവരുടെ വിവരങ്ങളാണ് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അതേസമയം, വ്യാഴാഴ്ച വൈകീട്ട് ഖത്തീഫില്‍ കാറിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ ആഭ്യന്തരമന്ത്രാലയം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഫാസില്‍ അല്‍ഹമാദ ആണെന്നാണ് നിഗമനം. ഇയാളുടെ ഡി.എന്‍.എ. പരിശോധന കഴിയാതെ സ്ഥിരീകരിക്കാനാവില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."