'ലോകത്തെ ഏറ്റവും നല്ല സഹോദരന്‍'; രാഹുല്‍ഗാന്ധിയ്ക്ക് രക്ഷാബന്ധന്‍ കെട്ടി പ്രിയങ്ക
ന്യൂഡല്‍ഹി: സഹോദരനുമായുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരവസരം കൂടി മുതലെടുത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. രാഹുല്‍ഗാന്ധിക്ക് രക്ഷാബാന്ധന്‍ കെട്ടിയാണ് പ്രിയങ്ക തന്റെ മൂത്ത സഹോദരനോടുള്ള സ്‌നേഹം ഒരിക്കലൂടെ പ്രകടിപ്പിച്ചത്. സഹോദര ബന്ധത്തിന്റെ പ്രതീകമായി കരുതുന്ന രക്ഷാബന്ധന്‍ ദിനത്തില്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ബാല്യകാല ചിത്രം പ്രിയങ്ക ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍ എന്ന അടിക്കുറിപ്പോടെയാണ ബാല്യകാല ചിത്രം പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. ബാല്യകാലം മുതലുള്ള കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാവില്ല എന്നും പ്രിയങ്ക കുറിച്ചു.
ഇതാദ്യമായല്ല പ്രിയങ്കയും രാഹുലും സഹോദര ബന്ധം പ്രകടിപ്പിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയില്‍ ലഖ്‌നോ വിമാനത്താവളത്തില്‍വച്ച് ഇരുവരും പരസ്പരം കണ്ടപ്പോഴുണ്ടായിരുന്ന സ്‌നേഹപ്രകടനവും ഏറെ ചര്‍ച്ചയായിരുന്നു. രണ്ട് വ്യത്യസ്ത യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും അന്ന്. പ്രിയങ്കയെ ചേര്‍ത്തുപിടിച്ച രാഹുല്‍ വിഡിയോ ചിത്രീകരിക്കുകയും അതു ട്വിറ്ററില്‍ പങ്കുവയ്ക്കുകയുമായിരുന്നു.
വീഡിയോ പങ്കുവച്ച് രാഹുല്‍ ഗാന്ധി തമാശയോടെ പറഞ്ഞതിങ്ങനെയായിരുന്നു; 'പ്രിയങ്കയുമായി വിമാനത്താവളത്തില്‍ നല്ലൊരു കൂടിക്കാഴ്ച സാധ്യമായി. ഞങ്ങള്‍ വ്യത്യസ്ത യോഗങ്ങള്‍ക്കായി എത്തിയതാണ്. ഒരു നല്ല സഹോദരന്‍ എന്താണ് എന്ന് ഞാന്‍ വിശദമാക്കാം. ഞാന്‍ ഒരു ചെറിയ ഒരു ഹെലികോപ്റ്ററില്‍ ദൂരയാത്ര ചെയ്യുമ്പോള്‍ സഹോദരി പ്രിയങ്ക വലിയ ഹെലികോപ്റ്ററാണ് യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്നത്. എങ്കിലും എനിക്ക് അവരോട് ഇഷ്ടമാണ്' - എന്നായിരുന്നു വീഡിയോയില്‍ രാഹുല്‍ പറഞ്ഞത്. തെരഞ്ഞെടുപ്പിന്റെ ചൂടില്‍ അപ്രതീക്ഷിതമായുള്ള സഹോദരങ്ങളുടെ കൂടിക്കാഴ്ചയ്ക്കും നര്‍മത്തിനും സോഷ്യല്‍മീഡിയയില്‍ വന്‍ പ്രചാരം ലഭിച്ചിരുന്നു.
Priyanka Gandhi wishes brother Rahul on Rakshabandhan with adorable Twitter post
@RahulGandhi I guess things haven’t changed that much, haan?! ?..best brother in the world! pic.twitter.com/rD3CrvHY8v
— Priyanka Gandhi Vadra (@priyankagandhi) August 15, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."