വിദ്യാര്‍ഥികളെ ചാക്കിലാക്കാന്‍ ഏജന്റുമാര്‍ റെഡി
മാനന്തവാടി: പ്ലസ് ടു ഫലം വന്നു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സീറ്റ് നേടാനായി രക്ഷിതാക്കളും വിദ്യാര്‍ഥികളും നെട്ടോട്ടത്തിലാണ്. ഇതിനിടയില്‍ കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ അന്യസംസ്ഥാനങ്ങളിലെ മാനേജ്‌മെന്റ് കോളജുകളുടെ ഏജന്റുമാരും കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്.
കേരളത്തിലെ ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഏജന്റുമാരുടെ പ്രവര്‍ത്തനം. കര്‍ണാടാക, തമിഴനാട്, പോണ്ടിച്ചേരി എന്നി സംസ്ഥാനങ്ങളിലെ വിവിധ മാനേജ്‌മെന്റ് കോളജുകളുടെ ഏജന്റുമാരാണ് കേരളത്തില്‍ സജീവമായിരിക്കുന്നത്. അന്യസംസ്ഥാനത്ത് വിവിധ പ്രെഫഷണല്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന വാഗ്ദാനവുമായാണ് രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ഇവര്‍ സമിപിക്കുന്നത്.
വിവിധ പാരമെഡിക്കല്‍, എന്‍ജിനിയറിങ്, കോഴ്‌സുകള്‍ക്കും സീറ്റുകള്‍ ലഭിക്കുമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ചില ഏജന്റുമാര്‍ക്ക് വിദ്യാര്‍ഥികളുടെ പേരും വിലാസവും നല്‍കുന്നതിനും അഡ്മിഷന്‍ തരപ്പെടുത്തി നല്‍കുന്നതിനും സ്ഥാപനങ്ങള്‍ കമ്മിഷനും നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുക്കുന്നതിന് ബാങ്ക് ലോണ്‍ വരെ ഇവര്‍ തരപ്പെടുത്തി നല്‍കുമെന്നും പറയുന്നു.
പ്രധാനപ്പെട്ട നഗരങ്ങളില്‍ ഓഫിസ് സ്ഥാപിച്ചും പരസ്യം നല്‍കിയുമാണ് ഇവര്‍ വിശ്വാസ്യത നേടുന്നത്. ഇത്തരക്കാരെ വിശ്വസിച്ച് അന്യസംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ചതിയില്‍പ്പെടുന്നതും നിത്യ സംഭവമാണ്. പലപ്പോഴും അംഗീകാരം പോലുമില്ലാത്ത കോളജുകളിലെ കോഴ്‌സുകളിലാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. ഇത്തരം കോളജുകളിലെ റാഗിങ് ഉള്‍പെടെയുള്ള പീഡനങ്ങള്‍ക്കും ഇതിനകം വിദ്യാര്‍ഥികള്‍ ഇരയായിട്ടുണ്ട്. കൂടാതെ ലക്ഷങ്ങളാണ് ഇത്തരം കോളജുകളില്‍ ഫീസനിത്തില്‍ വാങ്ങുന്നത്.
വിവിധ കോഴ്‌സുകള്‍ക്ക് രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇടനിലക്കാര്‍ വാങ്ങുന്നുണ്ട്. കേരളത്തില്‍ അന്യസംസ്ഥാന വിദ്യഭ്യാസ കച്ചവടക്കാരെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഇത്തരക്കാരെ നിയന്ത്രിക്കാന്‍ ഇതുവരെ കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല.
നിയന്ത്രണങ്ങളില്ലാതായതോടെ അന്യസംസ്ഥാനങ്ങളിലേക്കുള്ള അനധികൃത വിദ്യാര്‍ഥി റിക്രൂട്ട്‌മെന്റ് ഒരു തൊഴില്‍ മേഖലയായിരിക്കുകയാണ്. ഇതിനകം ജില്ലയില്‍ നിന്നുള്‍പെടെ നിരവധി വിദ്യാര്‍ഥികളാണ് ഇടനിലക്കാരുടെ വാഗ്ദാനങ്ങളില്‍ വീണ് ചതിയില്‍പെട്ടിരിക്കുന്നത്. പ്രവേശനം നേടി പഠനം തുടങ്ങുമ്പോള്‍ മാത്രമാണ് ചതിയില്‍പ്പെട്ട വിവരം വിദ്യാര്‍ഥികള്‍ അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."