തണലൊരുക്കാന്‍ പരിസ്ഥിതിദിനാചരണം
കാട്ടാക്കട: ലോക പരിസ്ഥിതി ദിനത്തില്‍ നാടെങ്ങും വൃക്ഷ തൈ നട്ടു പിടിപ്പിക്കുമ്പോള്‍ കാട്ടാക്കട കിള്ളി എം.പി.എം.എല്‍.പി കുട്ടികള്‍ പൊതുജനത്തിന് വൃക്ഷ തൈകള്‍ നല്‍കി പരിസ്ഥിതി സന്ദേശമൊരുക്കി .
ഉച്ചയോടെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒപ്പം കാട്ടാക്കട ട്രെഷറിയിലും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും ആണ് പരിസ്ഥിതി സന്ദേശവുമായി കുട്ടികള്‍ മണിക്കൂറുകളോളം ചിലവഴിച്ചത് .
ഭൂമിയെ സംരക്ഷിക്കൂ,ജലം സംരക്ഷിക്കൂ, ഗ്രീന്‍ ആന്‍ഡ് ക്‌ളീന്‍ കേരള,ഹരിത കേരളം റജൂടങ്ങിയ പ്ലക്കാര്‍ഡുകളുമായി അന്ന് കുട്ടികള്‍ എത്തിയത്.
ഉദ്യോഗസ്ഥര്‍ക്കും പൊതുജനത്തിനുമായി ജലവും വൃക്ഷവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവയുടെ ഗുണങ്ങളും വനനശീകരണവും ഒപ്പം ജലസമ്പത്തു നഷ്ടപ്പെട്ടാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തും ഒക്കെ പറഞ്ഞു മനസിലാക്കുകയും വീടിന്റെ പരിസരത്തു നട്ടുപിടിപ്പിക്കാനായി അവര്‍ക്കു പ്ലാവ്,മാവ്,കശുമാവ്,പുളി,തുടങ്ങി വിവിധ തരം വൃക്ഷ തൈകള്‍ നല്‍കുകയും ചെയ്തു.സ്‌കൂളിലെ ഹലോ ഇംഗ്ലീഷ് പരിപാടിയില്‍ പ്രാവിണ്യം നേടിയ കുരുന്നുകള്‍ ഇംഗ്ലീഷ് ഭാഷയിലാണ് ഉദ്യോഗസ്ഥരുമായും മറ്റും ആശയവിനിമയം നടത്തിയത്. അണ്‍ ഐഡഡ് സ്‌കൂളിലെ കുരുന്നുകളുടെ ഇംഗ്ലീഷ് പ്രാവീണ്യത്തെ ഉദ്യോഗസ്ഥര്‍ അഭിനന്ദിക്കുകയും കുട്ടികള്‍ക്ക് മിഠായി വിതരണം നടത്തുകയും ചെയ്തു.
കെ.എസ്.ആര്‍.ടി.സി വാണിജ്യ സമുച്ചയത്തില്‍ എത്തിയ കുട്ടികള്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും വൃക്ഷ തൈകള്‍ സമ്മാനിച്ചു.ഒരിടത്തു ഒരു മരം നടുന്നതിനൊപ്പം മരം നടാനായി കൂടുതല്‍ പേരെ പ്രേരിപ്പിക്കുകയും തങ്ങളാല്‍ കഴിയുന്ന നിലക്ക് തൈകള്‍ അവരിലേക്ക് എത്തിക്കുകയും ചെയ്യണം എന്നും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശവും ആണ് ലോക പരിസ്ഥിതി ദിനത്തില്‍ ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചത്എന്ന് പ്രധാന അദ്ധ്യാപിക ഷീല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."