HOME
DETAILS

'പുനര്‍ജ്ജനി'യിലൂടെ പുനര്‍ജനിക്കും

  
backup
October 16 2018 | 01:10 AM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0

 


ചെങ്ങന്നൂര്‍: പ്രളയത്തിനുശേഷം തളരുകയല്ല, മറിച്ച് മികച്ച മുന്നേറ്റമാണ് കാര്‍ഷിക മേഖലയ്ക്കുണ്ടായതെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍.
പ്രളയാനന്തര കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനവും പുനരുദ്ധാരണവും ലക്ഷ്യമിട്ടുള്ള 'പുനര്‍ജ്ജനി' കര്‍മ്മപരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ചെങ്ങന്നൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിനു ശേഷം തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയിലെ പ്രയാസങ്ങള്‍ പരിഹരിച്ച് പൂര്‍വാധികം ശക്തിയോടെ കൃഷിയെ തിരിച്ചുകൊണ്ടു വരികയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. തൃശൂര്‍, എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതോടെയാണ് സംസ്ഥാനതലത്തില്‍ ഇത് നടപ്പാക്കാന്‍ തീരുമാനിച്ചത്.
ജൈവ കൃഷിയിലേക്ക് തിരിച്ചു വരാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. പ്രളയശേഷം ആരംഭിക്കുന്ന കൃഷി പൂര്‍ണമായും ശാസ്ത്രീയമായി നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൃഷി ഇറക്കുന്നതിനൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷ നേടണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ 100 തൊഴില്‍ ദിനങ്ങള്‍ നല്‍കിയിരുന്നത് ഇപ്പോള്‍ 150 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. കൃഷി ഭവനുകള്‍ അതത് പഞ്ചായത്തുകളുമായി ചേര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കാര്‍ഷിക പുനരുദ്ധാരണത്തിനായി പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂരിനെ അടുത്ത വര്‍ഷത്തോടെ തരിശു രഹിത മണ്ഡലമാക്കി മാറ്റുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സജി ചെറിയാന്‍ എം.എല്‍.എ പറഞ്ഞു. നഗരസഭാധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്തംഗങ്ങളായ വി. വേണു, ജെബിന്‍ പി. വര്‍ഗീസ്, ജോജി ചെറിയാന്‍, ജേക്കബ് ഉമ്മന്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍ ബീന നടേശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. വിശ്വംഭരപ്പണിക്കര്‍, കെ.കെ. രാധമ്മ, പ്രമോദ് കണ്ണാടിശേരില്‍, ലെജുകുമാര്‍, വി.കെ ശോഭ, ശിവന്‍കുട്ടി ഐരാലത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശാമുവേല്‍ ഐപ്പ്, സി.എസ് മനോജ്, ഡോ. റീനാ മാത്യൂ, ഡോ. കലാവതി, ഡോ. സുജ, ഡോ. ബറിന്‍ പത്രോസ്, ഡോ. തുളസി, ഡോ. പ്രമോദ് എസ്. എന്നിവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago