HOME
DETAILS
MAL
സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിന്റെ പാസ്പ്പോര്‍ട്ട് ക്ലിയറന്‍സ് പൊലിസ് നിഷേധിച്ചു
backup
August 16 2019 | 07:08 AM
കൊച്ചി: സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിന്റെ പൊലിസ് പാസ്പോര്‍ട്ട് അപേക്ഷക്ക് ക്ലിയറന്‍സ് നല്കാന് പൊലിസ് നിഷേധിച്ചു. കഴിഞ്ഞ മാസം എറണാകുളത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ജില്ലാ സെക്രട്ടറി പി.രാജുവിന് പാസ്പോര്‍ട്ട് ക്ലിയറന്‍സ് നിഷേധിച്ചത്.
എറണാകുളത്ത് നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് പി.രാജുവിന്റെയും എല്‍ദോ എബ്രഹാം എം.എല്‍.എയുടെയും മേല്് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. എറണാകുളത്തെ കൊച്ചി റേഞ്ച് ഐജി ഓഫിസിലേക്കായിരുന്നു സി.പി.ഐ മാര്‍ച്ച് നടത്തിയത്. സംഘഷത്തില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കും എല്‍ദോ എബ്രഹാം എം.എല്‍.എക്കും പി രാജുവിനും പരുക്കേറ്റിരുന്നു. ഡമാസ്കസില്‍ അടുത്ത മാസം എട്ടിന് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പി.രാജു പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."