HOME
DETAILS
MAL
കശ്മീരില്‍ സ്കൂളുകളും സര്‍ക്കാര്‍ ഓഫിസുകളും തിങ്കളാഴ്ച തുറന്നേക്കും
backup
August 16 2019 | 08:08 AM
ഡല്‍ഹി: അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന നിലനില്‍ക്കുന്ന കശ്മീരില്‍ സര്‍ക്കാര്‍ ഓഫിസുകളും സ്കൂളുകളും തിങ്കളാഴ്ച തുറക്കാന്‍ സാധ്യത. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രാദേശിക ഭരണതലത്തില്‍ പരിശോധിച്ചശേഷമാകും അവസാന തീരുമാനമുണ്ടാകുകയെന്ന് കശ്മീരിലെ പ്രത്യേക ഭരണകര്‍ത്താക്കള്‍ അറിയിച്ചു.
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഏറെ വൈകാതെ നീക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രിം കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ വാര്‍ത്താവിനിയ സംവിധാനങ്ങള്‍ക്കുള്‍പ്പെടെ കര്‍ശന നിയന്ത്രണമാണ് കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ റദ്ദ് ചെയ്തിട്ടുണ്ട്. ഇവയൊന്നും പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."