കവളപ്പാറയില്‍ ഇന്ന് അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി
നിലമ്പൂര്‍: ഉരുള്‍പൊട്ടല്‍ വന്‍നാശം വിതച്ച കവളപ്പാറയില്‍ ഇന്ന്അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തഭൂമിയില്‍ നിന്നും ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 38 ആയി. 59 പേരാണ് കവളപ്പാറയിലെ ദുരന്തഭൂമിയില്‍ കുടുങ്ങിപ്പോയതെന്നാണ് ഔദ്യോഗിക കണക്ക്. ഇനിയും 22 പേരെ കൂടി കണ്ടെത്താനുണ്ട്.
കിഷോര്‍ (8 വയസ്സ്). ദേവയാനി (82) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇനി 22 പേരെക്കൂടി ഇനി കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുണ്ട്. ഊര്‍ജിതമായ തിരച്ചിലാണ് ഇന്ന് രാവിലെ മുതല്‍ നടക്കുന്നത്.
തിരച്ചില്‍ നിര്‍ത്തിവെക്കുന്നുവെന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്‌സ, സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന നൂറുകണക്കിന് ആളുകളാണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോഴും.
അതേസമയം വയനാട് പുത്തുമലയില്‍ ഇനി ഏഴുപേരേക്കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചിലും തുടരുകയാണ്. കാണാതായവരുടെ ബന്ധുക്കളുമായി ജില്ലാ ഭരണകൂടം ആശയവിനിമയം നടത്തിയിരുന്നു. തിരച്ചില്‍ തുടരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അഞ്ഞൂറിലേറെ ആളുകളാണ് ഇവിടെ തിരച്ചില്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."