നിലപാട് തിരുത്തി ഉമ്മന്‍ചാണ്ടി; ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുനപരിശോധിക്കണമെന്നാവശ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പ്രളയമുണ്ടായതോടെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തി.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ആദ്യം എതിര്‍ത്ത ഉമ്മന്‍ചാണ്ടി പുതിയ സാഹചര്യത്തില്‍ ഗാഡ്ഗില്‍ വീണ്ടും പുനപരിശോധിക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നുമാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് താന്‍ ഈ ആവശ്യം ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു.
123 പഞ്ചായത്ത് പ്രസിഡന്റുമാരുടെ നിര്‍ദേശമനുസരിച്ചായിരുന്നു അന്ന് താന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തത്. പരിസ്ഥിതി സംരക്ഷണത്തില്‍ കേരളം ഒരു കാലത്തും പിന്നോട്ട് പോയിട്ടില്ലെന്നും അന്നത്തെ പൊതുസമൂഹത്തിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കേണ്ടി വന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."