HOME
DETAILS
MAL
ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയത്തില്‍ വേണമെങ്കില്‍ മാറ്റം വരുത്തുമെന്ന് രാജ്നാഥ് സിങ്
backup
August 16 2019 | 09:08 AM
ഡല്‍ഹി: സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന നയത്തില്‍ വേണമെങ്കില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ആദ്യം ഇന്ത്യ ആണവായുധം പ്രയോഗിക്കില്ല എന്നതാണ് നയം. എന്നാല്‍ ആ നയത്തില്‍ മാറ്റം വരുത്തണമോ എന്നത് അപ്പോഴത്തെ സാഹചര്യം അനുസരിച്ചിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
https://twitter.com/i/status/1162281659321868288
പൊഖ്റാനില്‍ ഒരു ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടല്‍ജിയുടെ കാലത്ത് ഇന്ത്യ ആണവശക്തിയാണെന്ന് പ്രഖ്യാപിച്ച സ്ഥലമാണ് പൊഖ്റാന്‍. അന്നുമുതല്‍ രാജ്യം സ്വീകരിച്ചു പോരുന്ന ശക്തമായ നയം ഇന്നും തുടരുന്നുണ്ട്. ''ഭാവിയില്‍ അതിന് എന്തുസംഭവിക്കുമെന്ന കാര്യം അന്നത്തെ സാഹചര്യമനുസരിച്ചിരിക്കും'' രാജ്നാഥ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."