അണിയലങ്ങള്‍ ഒരുക്കി തെയ്യം കലാകാരന്മാര്
ചെറുവത്തൂര്‍: തുലാമാസം പിറക്കാറായോടെ തെയ്യക്കാലത്തിനായി അണിയലങ്ങള്‍ (ചമയങ്ങള്‍) ഒരുക്കുന്ന തിരക്കിലാണ് തെയ്യം കലാകാരന്മാര്. ഓരോ വര്‍ഷവും തെയ്യക്കാലം തുടങ്ങുക തുലാമാസം പത്തിനാണ്. ഇതിനുമുന്‍പ് ചിലസ്ഥലങ്ങളില്‍ കര്‍ഷക തെയ്യങ്ങള്‍ അരങ്ങിലെത്തും.
കന്നിമാസം പകുതിയോടെ തന്നെ തെയ്യക്കാലത്തിനായി അണിയലങ്ങള്‍ ഒരുക്കുന്ന ജോലി തെയ്യക്കാര്‍ ആരംഭിച്ചിരുന്നു. ഏതെങ്കിലും ഒരു വീട് കേന്ദ്രീകരിച്ചു തെയ്യച്ചമയങ്ങള്‍ ഒരുക്കിയെടുക്കുന്നതാണ് രീതി. മരം, ലോഹം, കവിടി, തുണി, പീലിത്തുണ്ട്, കുരുത്തോല, വാഴപ്പോള, പൂവ്, മുള തുടങ്ങിയവ കൊണ്ടാണ് അണിയലങ്ങള്‍ നിര്‍മിക്കുക. തിരിയോല (കുരുത്തോല) കൊണ്ടുള്ള അണിയലങ്ങള്‍ അതാത് കളിയാട്ട സ്ഥലങ്ങളില്‍ നിന്ന് ഒരുക്കിയെടുക്കും.
മറ്റുള്ളവയാണ് ഇപ്പോള്‍ ഒരുക്കുന്നത്. ഇതിനായി വൈദഗ്ധ്യം നേടിയ കലാകാരന്മാര് തെയ്യക്കാര്ക്കിടയിലുണ്ട്. ചെറുവത്തൂര്‍ തിമിരി വയലില്‍ തുലാം ഒന്നിന് വലിയ വളപ്പില്‍ ചാമുണ്ഡി അരങ്ങിലെത്തും. തെയ്യം വിത്ത് വിതയ്ക്കുന്നതോടെ വയലുകളില്‍ നെല്‍കൃഷിക്ക് തുടക്കമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."