HOME
DETAILS

ലോക പരിസ്ഥിതി ദിനാചരണം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു

  
backup
June 05 2017 | 19:06 PM

%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9c

 

എരുമപ്പെട്ടി: വീടുകള്‍ തോറും കയറി ഇറങ്ങി വൃക്ഷത്തൈകള്‍ സമ്മാനിച്ചും അവ വീടുകളില്‍ വച്ച് പിടിപ്പിക്കാനുളള സന്ദേശങ്ങള്‍ കൈമാറിയും വിദ്യാര്‍ഥികള്‍ നടത്തിയ പരിസ്ഥിതി ദിനാചരണം വേറിട്ട അനുഭവമായി. എരുമപ്പെട്ടി എ.ഇ.എസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ വീടുകളിലെത്തിച്ചത്. സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരത്തെ വീടുകളിലാണ് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് വിവിധ വര്‍ഗങ്ങളില്‍ പെട്ട വൃക്ഷത്തൈകള്‍ നല്‍കുകയും അവ അപ്പോള്‍ തന്നെ പറമ്പുകളില്‍ നട്ട് പിടിപ്പിക്കുകയും ചെയ്തത് . ഒരോ മാസത്തിലും വിദ്യാര്‍ഥികള്‍ നേരിട്ട് സന്ദര്‍ശിച്ച് അവയുടെ തുടര്‍ പരിചരണം നടത്തി വളര്‍ച്ച വിലയിരുത്തും. എരുമപ്പെട്ടി കൃഷി ഓഫിസര്‍ വി. വീനീത കുട്ടികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.എസ്. സലാം അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ വി.എസ്. സുമ പരിസ്ഥിതി ദിന സന്ദേശം നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ റീന ആനന്ദ്, കണ്ണന്‍ നെല്ലുവായ്, മുഹമ്മദ് ബാഖവി പങ്കെടുത്തു.
കൂടാതെ വനശീകരണം മൂലം വന്യജീവികളുടെ ആവാസവ്യവസ്ഥ ഇല്ലാതാക്കുന്ന അവസ്ഥക്കെതിരേ കാടിനെ രക്ഷിക്കൂ ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ എന്ന സന്ദേശം നല്‍കി സൃഷ്ടിച്ച പ്രതീകാത്മക വനവും വന്യമൃഗങ്ങളും കാണികള്‍ക്ക് കൗതുകവും ചിന്തോദ്ദീപകവുമായിമാറി.
എരുമപ്പെട്ടി: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എന്‍.സി.പി കുന്നംകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുരയിടങ്ങളില്‍ വൃക്ഷതൈ നടല്‍ നടത്തി. വേലൂര്‍ തണ്ട@ിലത്ത് നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റണ്ട് ടി.ജി. സുന്ദര്‍ലാല്‍ ഉദ്ഘാടനം ചെയ്തു. സി.എന്‍. പ്രഭാകരന്‍ അധ്യക്ഷനായി. എ.എല്‍. ബേബി, കെ.എം. മുഹമ്മദ് അഷറഫ്, അസീസ് നേതൃത്വം നല്‍കി. കുന്നംകുളം കാണിയമ്പാലില്‍ നടന്ന വൃക്ഷതൈ നടീലിന് ഇ.എ. ദിനമണി, എം.സി. അപ്പു, പ്രസന്നകുമാര്‍ കൂളിയാട്ട്, എം.വി. ജെറി, കെ.കെ. സുനില്‍കുമാര്‍ നേതൃത്വം നല്‍കി. ചൊവ്വന്നൂരില്‍ സി.സി. വില്‍സന്റെ നേതൃത്വത്തില്‍ വൃക്ഷതൈ നടീല്‍ നടന്നു.
വടക്കാഞ്ചേരി: മനുഷ്യന്റെ അത്യാര്‍ത്തി മൂലം അനുദിനം നശിച്ച് കൊണ്ടിരിക്കുന്ന ഭൂമിക്ക് ഹരിതവല്‍കരണത്തിലൂടെ കുട പിടിച്ച് നാട്. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാടെങ്ങും വിവിധ പരിപാടികള്‍ നടന്നു. സ്‌കൂളുകളും, വിവിധ സ്ഥാപനങ്ങളും, സംഘടനകളും കേന്ദ്രീകരിച്ച് നടന്ന പരിപാടികളില്‍ ആയിരങ്ങള്‍ കണ്ണികളായി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, ജൈവവൈവിധ്യ ഉദ്യാനം, വൃക്ഷതൈ നടീല്‍, പരിസ്ഥിതിഗാനാലാപനം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.
വടക്കാഞ്ചേരി നഗരസഭാ തല ഉദ്ഘാടനം പാര്‍ളിക്കാട് യു.പി സ്‌കൂളില്‍ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.എസ് അനില്‍കുമാര്‍ അധ്യക്ഷനായി. സ്‌കൂളില്‍ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കൃഷി ഓഫിസര്‍ ശ്രീരേഖ നിര്‍വഹിച്ചു. ബൈജു ഫ്രാന്‍സിസ്, സ്വപ്ന, അബ്ദുള്‍ അസീസ് പ്രസംഗിച്ചു. ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടിയും ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.കെ സദാശിവന്‍ അധ്യക്ഷനായി. വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സീസ് എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിന സന്ദേശ റാലി നടന്നു. പ്രധാന അധ്യാപിക സി.ജെ ലില്ലി ഉദ്ഘാടനം ചെയ്തു. പി.ഒ സീന പരിസ്ഥിതി ദിന സന്ദേശം നല്‍കി. ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനേറെയും, പൊലിസ് സ്റ്റേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷ തൈകള്‍ നട്ട് പിടിപ്പിച്ചു. എസ്.ഐ സി.എസ് രതീഷ്, പ്രിന്‍സിപ്പല്‍ വി. ചന്ദ്രശേഖരന്‍ പ്രധാന അധ്യാപിക സുമ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പരിപാടി പാലക്കാട് ഗവ.വിക്ടോറിയ കോളജ് പ്രൊഫസര്‍ സോജന്‍ ജോസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കാംപസില്‍ നിര്‍മിച്ച മഴവെള്ള സംഭരണിയുടെ ഉദ്ഘാടനവും നടന്നു. വടക്കാേഞ്ചരി ഗവ.ഗേള്‍സ് എല്‍.പി സ്‌കൂളില്‍ ജൈവ വൈവിധ്യ ഉദ്യാനം ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി.എന്‍. ലളിത ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.എസ്. മായാദാസ് അധ്യക്ഷനായി. സ്‌കൂളിലേക്ക് സാമൂഹ്യ പ്രവര്‍ത്തകന്‍ ഐശ്വര്യ സുരേഷ് നല്‍കിയ ഉച്ചഭാഷിണിയുടെ ഉദ്ഘാടനവും നടന്നു. ഗുരുവായൂര്‍ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ വി. മുരളി സമര്‍പ്പണം നിര്‍വ്വഹിച്ചു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കാഞ്ചേരി വെറ്ററിനറി പോളിക്ലിനിക്കില്‍ നടന്ന ചടങ്ങ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍. സോമനാരായണന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് വൃക്ഷ തൈകള്‍ വിതരണം ചെയ്തു. വടക്കാഞ്ചേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ക്ക് കടകളിലെത്തി വൃക്ഷതൈകള്‍ വിതരണം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ പ്രമോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അജിത് മല്ലയ്യ, കെ.എ. മുഹമ്മദ്, എല്‍ദോ പോള്‍, ഗഫൂര്‍, ഷംസുദ്ധീന്‍, അബ്ദുള്‍ സലാം പ്രസംഗിച്ചു. തൃശൂര്‍ അതിരൂപത കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം മുള്ളൂര്‍ക്കര സെന്റ് ആന്റണീസ് പള്ളിയില്‍ നടന്നു. അതിരൂപതാ സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ഫാ. ഡിറ്റോ കൂള അധ്യക്ഷനായി.
കയ്പമംഗലം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി. മതിലകം കൃഷി ഭവന്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ ഫലവൃക്ഷ തൈകള്‍ നല്‍കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ വിജയന്‍ അധ്യക്ഷനായി. ഓണത്തിന് ഒരു മുറം പച്ചക്കറി, ഓണത്തിന് ഒരു പറ നെല്ല് എന്ന പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ഫാജിത റഹ്മാന്‍, എന്‍.വി. നന്ദകുമാര്‍ സംസാരിച്ചു.
ചെന്ത്രാപ്പിന്നി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ബി. കൃഷ്ണകുമാര്‍ അധ്യക്ഷനായി. ടി.എന്‍. അജയകുമാര്‍, വി.എസ്. നീതു സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ഗാനാലാപനം, സ്‌കിറ്റ് നടന്നു. കയ്പമംഗലം എം.ഐ.സി.ഒ.യു.പി സ്‌കൂളിലെ പരിസ്ഥിതി ദിനാഘോഷം പി.ടി.എ പ്രസിഡന്റ് ഷെമീറ സിദ്ദീക്ക് ഉദ്ഘാടനം ചെയ്തു. ഡോ. പി.ടി നിയാസുദ്ദീന്‍, ഡോ. കെ.എസ്. കൃഷ്ണപ്രസാദ് ക്ലാസെടുത്തു. കുട്ടികള്‍ക്ക് ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്തു.
കുന്നംകുളം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൈകള്‍ നട്ടു പിടിപ്പിച്ചു. വ്യവസായിക വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ സ്‌കൂള്‍ കോംപൗണ്ടില്‍ ആദ്യ മരം നട്ടു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചിത്രശലഭ പാര്‍ക്കിന്റേയും, ഔഷധി സസ്യതോട്ടത്തിന്റേയും ഉദ്ഘാടനവും നടന്നു. ചിത്രശലഭത്തിന്റെ ആകൃതിയില്‍ സ്‌കൂളില്‍ ഒരുക്കുന്ന പൂന്തോട്ടത്തിലേക്ക് ശലഭങ്ങളെ ആകര്‍ഷിക്കുക എന്നതാണ് പാര്‍ക്കിന്റെ ലക്ഷ്യം. ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ മുകുന്ദന്‍ അധ്യക്ഷനായിരുന്നു. ആശാലത, എച്ച്.എം. നസീബ ടീച്ചര്‍, സന്തോഷ് സംസാരിച്ചു. കുന്നംകുളം നഗരസ ഭതലത്തിലുള്ള പരിസ്ഥിതി ദിനാചരണം ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രിയില്‍ വൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കുന്ന പ്രവര്‍ത്തിയാണ് നഗരസഭ ഏറ്റെടുത്തത്. നട്ട ചെടികള്‍ പരിചരിക്കുന്നതിനും, സംരക്ഷിക്കുന്നിതിനുമുള്ള പ്രവര്‍ത്തനം അംഗങ്ങള്‍ തന്നെ ഏറ്റെടുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. മിഷ സെബാസ്റ്റ്യന്‍, സുമ ഗംഗാധരന്‍, താജ്‌പോള്‍ പനക്കല്‍ സംബന്ധിച്ചു.
വാടാനപ്പള്ളി: തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വി.എച്ച്.എസ് സ്‌കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണം വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരി വൃക്ഷതൈ നല്‍കി ഉദ്ഘാടനം ചെയ്തു. ജുബുമോന്‍ വാടാനപ്പള്ളി അധ്യക്ഷനായി. പഞ്ചായത്ത് മെമ്പര്‍മാരായ ഓമന മധുസുദന്‍, സബിത്ത് എ.എസ്, സി.വി ആനന്ദന്‍, കാഞ്ചന രാജു, വി.എ ബാബു, കെ.ജെ. സുനില്‍, കെ.ആര്‍. ദേവാനന്ദ്, സന്ധ്യ.എസ്.തൊട്ടാരത്ത്, എ.എന്‍. സിദ്ധപ്രസാദ് സംസാരിച്ചു. ജനതാദള്‍ എസ് വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്തു. തൃത്തല്ലൂര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പി.ഒ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. എന്‍.വി. രമേശന്‍ അധ്യക്ഷനായി. ബി.വി. ശശി, ജുബുമോന്‍ വാടാനപ്പള്ളി, കെ.ജെ. ഗിരീഷ്, ഉണ്ണികൃഷ്ണന്‍, എ.കെ. നാസര്‍ നേതൃത്വം നല്‍കി.
മണലൂര്‍: അന്തിക്കാട് പാവറട്ടി പൊലിസ് സ്റ്റേഷന്‍ കോംപൗണ്ടുകള്‍ തണല്‍മര ചെടികളാല്‍ സമൃദ്ധമായി. പതിവിന് വിപരീതമായി മുരളി പെരുനെല്ലി എം.എല്‍.എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പടെ എല്ലാ വരും അവരവരുടെ വീട്ടുപറമ്പുകളില്‍ മരതൈകള്‍ നട്ടതിന് ശേഷമാണ് മറ്റ് പൊതുപരിപാടികള്‍ക്കിറങ്ങിയത്. അന്തിക്കാട് പൊലിസ് സ്‌റ്റേഷനില്‍ കുടുംബശ്രീ, വള്ളൂര്‍ റസിഡന്‍സ് അസോസിയേഷന്‍, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് ഹരിത ശോഭ പദ്ധതി ആരംഭിച്ചത്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി ഉദ്ഘാടനം ചെയ്തു. ചേര്‍പ്പ് സി.ഐ പി.കെ മനോജ് കുമാര്‍, എസ്.ഐ സനീഷ് രവീന്ദ്രന്‍, സുനിലന്‍ മേനോത്ത്പറമ്പില്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ മേനക മധു, അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി രാമന്‍ സംസാരിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍, എളവള്ളി, പാവറട്ടി, മുല്ലശ്ശേരി, മണലൂര്‍, അരിമ്പൂര്‍, അന്തിക്കാട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ യു.കെ. ലതിക, എന്‍.പി. കദര്‍മോന്‍,
എ.കെ. ഹുസൈന്‍, സീത ഗണേശ്, സുജാത മോഹന്‍ദാസ്, കെ.എം കിഷോര്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കോംപൗണ്ടുകള്‍, വിദ്യാലയങ്ങള്‍, പൊതു ഇടങ്ങള്‍, പഞ്ചായത്തുകളുടെ കീഴിലുള്ള സ്ഥാപനങ്ങള്‍, പരിസരങ്ങള്‍, എന്നിവിടങ്ങളിലല്ലാം വൃക്ഷ തൈകള്‍ നടുകയും സന്ദേശങ്ങള്‍ പകര്‍ന്ന് നല്‍കുകയും ചെയ്തു. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളും പങ്കാളികളായി.
പെരുമ്പിലാവ്: പെരുമ്പിലാവ് സെന്‍ട്രല്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ മുഹമ്മദ് ഫൈസി വൃക്ഷത്തൈ നട്ടു. അബ്ദുറഹ്മാന്‍ നാലകത്ത്, അബ്ദുറസാഖ്, ഇബ്‌റാഹിം നദ്‌വി, മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, റഷീദ്, ഹാഷിം എന്നിവര്‍ സംബന്ധിച്ചു. പെരുമ്പിലാവ് മുനവ്വരിയ്യ ഇംഗ്ലീഷ് സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു. ലില്ലി ടീച്ചര്‍ വൃക്ഷത്തൈ നട്ടു. വിദ്യാര്‍ഥികള്‍ക്ക് ക്വിസ്, പോസ്റ്റര്‍ രചന മത്സരം നടന്നു. അധ്യാപകരായ സ്വാദിഖ് ഹുദവി, ജുനൈദ് സംബന്ധിച്ചു.
മണ്ണുത്തി: കാര്‍ഷിക സര്‍വകലാശാലായുടെ എല്ലാ ക്യാംപസുകളിലും വൃക്ഷത്തൈകള്‍ നട്ടു. സര്‍വകലാശാലാ ആസ്ഥാനമായ വെള്ളാനിക്കരയില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. മാതൃകാപരമായ വൃക്ഷവല്‍കരണത്തിനുതകുന്ന സാങ്കേതികോപദേശങ്ങളും പിന്തുണയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ കാര്‍ഷിക സര്‍വകലാശാല തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വെങ്കിടങ്ങ്: തൊയക്കാവ് സഫ്ദര്‍ ഹാശ്മി ഗ്രാമീണ വേദിയും കോമുക്ക് എ.എം.എല്‍.പി സ്‌കൂളും സംഘടിപ്പിച്ച പരിസ്ഥിതി ദിനം ഹാഷ്മി നഗറി നടുത്ത കനോലി കനാലിന്റെ തീരത്ത് കണ്ടല്‍ ചെടി നട്ട് വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി.എം.ശങ്കര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാജു അമ്പലത്ത് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.വി മനോഹരന്‍, പി.എ രമേശന്‍, പ്രധാനാധ്യാപകന്‍ ടി.യു ജൈസണ്‍ മാസ്റ്റര്‍, എന്‍.കെ ഷാജി, രതീഷ് പള്ളിപ്പുറത്ത്, പി.എം കുമാരന്‍, മുരളി തൊയക്കാവ്, കെ.ആര്‍ അശോകന്‍ എന്നിവര്‍ സംസാരിച്ചു. പുവ്വത്തൂര്‍ സെന്റ്.ആന്റണീസ് യു.പി സ്‌കൂളില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം വാര്‍ഡ് മെമ്പര്‍ സി.എഫ്. രാജന്‍ ഉദ്ഘാടനം ചെയ്തു. ഷൈന്‍ ടി.ഡി അധ്യക്ഷനായി. ഷാജു, ഫാ. ജോസഫ് പുവ്വത്തൂകാരന്‍ നേതൃത്വം നല്‍കി.
പുതുക്കാട്: സി.പി.എം നെല്ലായി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 1000 വൃക്ഷ തൈകള്‍ നേടുന്നതിന്റെ ഉദ്ഘാടനം നന്തിക്കരയില്‍ ഇ.കെ അനൂപ് നിര്‍വ്വഹിച്ചു. കൊടകര സെന്റ് ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ ഡിക്‌സണ്‍ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം മിനി ദാസന്‍ അധ്യക്ഷയായി. ഉളുമ്പത്തുകുന്ന് കൊച്ചന്നം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ കനീനി ബാലവേദി പരിസ്ഥിതി പഠന യാത്ര നടത്തി. പറപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. നെല്‍സണ്‍ ബാലവേദി പ്രവര്‍ത്തകര്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു. പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥതി ദിനാചരണം സെന്റ് ആന്റണീസ് ഫെറോന പള്ളി ഡീക്കന്‍ സന്തോഷ് ഒരവാരംതറ ഉദ്ഘാടനം ചെയ്തു. കെ.എല്‍ സുരേഷ് അധ്യക്ഷനായി. കൊടകര പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി സ്‌കൂളില്‍ ഫാ. അരുണ്‍ തെക്കിനേത്ത് സ്‌കൂള്‍ വിദ്യാര്‍ഥി ധീരജ് തോമസിന് വൃക്ഷ തൈ നല്‍കി ദിനാചരണം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ്് മറ്റത്തൂര്‍ മണ്ഡലം കമ്മറ്റി പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ വിതരണം ചെയ്തു. മഹിളാ കോണ്‍ഗ്രസ്് ജില്ലാ പ്രസിഡന്റ് ലീലാമ്മ ഉദ്ഘാടനം ചെയ്തു. ലിന്റോ പള്ളിപ്പാടന്‍ അധ്യക്ഷനായി.
ചെറുതുരുത്തി: ചേലക്കര മണ്ഡലത്തിലെ എ.യു.പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എം.എസ്.എഫിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈ വിതരണം ചെയ്തു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റംഷാദ് പള്ളം വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. അബ്ദുള്‍ ഗഫൂര്‍, അഫ്‌സല്‍ കെ.വൈ, സ്വാലിഹ് മുള്ളൂര്‍ക്കര സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago