കാറില്‍ കുടുങ്ങിയ പാമ്പ് 'പൊല്ലാപ്പായി '
കുമ്പള: പാര്‍ക്കു ചെയ്ത കാറില്‍ കയറിയ പാമ്പ് കാറുടമക്കും നാട്ടുകാര്‍ക്കും പൊല്ലാപ്പായി. ബായാര്‍ പദവില്‍ ക്ലിനിക്ക് നടത്തുന്ന ഡോ. രാധാകൃഷ്ണ ഭട്ട് കഴിഞ്ഞ ദിവസം ഉച്ചയൂണിന് വീട്ടിലേക്ക് പോകാനായി കാറില്‍ കയറുമ്പോള്‍ പിറകിലെ സീറ്റില്‍ നിന്നും അനക്കം കേട്ടു. ബാഗ് വെക്കുന്നതിനിടയിലാണ് ചില്ലറക്കാരനല്ല സീറ്റിലുള്ളതെന്ന് ബോധ്യമായത്. വലിയ പാമ്പ് സീറ്റിന് മുകളില്‍ നിന്നും ഇഴഞ്ഞു നീങ്ങുന്നു. ഭയന്ന ഡോക്ടര്‍ തൊട്ടടുത്തുള്ള ചിലരെ വിവരം അറിയിച്ചു. ആള്ക്കാര് ഞൊടിയിടയില്‍ ഓടിക്കൂടി. പാമ്പിനെ പിടിക്കാനുള്ള പരിശ്രമമായി പിന്നെ. ഇഞ്ചിവെള്ളം തളിച്ചാല്‍ പാമ്പ് പുറത്ത് വരുമെന്ന് ആരോ പറഞ്ഞു. ഇഞ്ചിവെള്ളം കാറിനകത്തേക്ക് കോരി ഒഴിക്കാന്‍ തുടങ്ങി. പക്ഷെ പാമ്പില്ല. വെളുത്തുള്ളി വെള്ളം തളിക്കണമെന്നായി ചിലര്‍. ഫലം കണ്ടില്ല. ഒടുവില്‍ ബായാറിലെ പാമ്പ് പിടുത്തക്കാരന് എത്തി. സീറ്റിനടിയിലും മറ്റും തപ്പി നോക്കിയെങ്കിലും പാമ്പിനെ കണ്ടെത്താന്‍ പറ്റിയില്ല. കര്‍ണാടകയിലെ വിദഗ്ധനായ പാമ്പ് പിടുത്തക്കാരനെത്തി. എന്നിട്ടും പാമ്പ് പിടികൊടുത്തില്ല. ഇന്നലെ രാവിലെ മറ്റൊരു പാമ്പ് പിടുത്തക്കാരന് എത്തി കാര്‍ വിശദമായി പരിശോധിച്ചാണ് പാമ്പിനെ കണ്ടെത്തിയത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."