ദിവാകരന് നായരുടെ തോട്ടത്തില്‍ ഇനി ഊദ് സുഗന്ധവും
രാജപുരം: വട്ടിപ്പുന്ന ദിവാകരന് നായരുടെ തോട്ടത്തില്‍ ഇനി സുഗന്ധം പരക്കും. വ്യത്യസ്ത കൃഷി രീതി പരീക്ഷിച്ച് വിജയിച്ച ഈ ഹൈടെക് കര്ഷകന് നിയമ വിധേയമായി ഊത് സംസ്കരണ യൂനിറ്റ് സ്ഥാപിച്ച് സുഗന്ധ തൈലം വിപണിയിലെത്തിക്കാനൊരുങ്ങുകയാണ്. ഇന്ത്യയില്‍ അസമില്‍ മാത്രം തഴച്ചു വളരുന്ന ലോക വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന പ്രത്യേകതരം അഗര്‍ മരങ്ങളാണ് ഇദ്ദേഹം നട്ടുവളര്‍ത്തുന്നത്. ഈ മരത്തിന് മലയോര മണ്ണിലും വേരുറപ്പിക്കാന്‍ കഴിയുമെന്ന് ദിവാകരന് നായര്‍ ഇതിലൂടെ തെളിയിച്ചു.
നാല് കൊല്ലം പ്രായമുള്ള മരങ്ങളാണ് ഇദ്ദേഹത്തിന്റെ തോട്ടത്തിലുള്ളത്. മരത്തടിയിലേക്ക് ഒരിനം ഫംഗസ് കുത്തിവച്ചാണ് മരത്തെ ഉപയോഗയോഗ്യമാക്കുന്നത്. മരത്തിന് 25 ഇഞ്ച് വണ്ണമാകുമ്പോള് ഫംഗസ് കുത്തിവയ്ക്കും. പിന്നീട് നാല് വര്‍ഷം പിന്നിടുമ്പോള്‍ അഗര്‍ രൂപപ്പെടും. കുത്തിവയ്ക്കുന്ന ഫംഗസിനെ പ്രതിരോധിക്കാന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു തരം കറയാണ് പിന്നീട് അഗറായി മാറുന്നത്. ഇത് സംസ്കരിച്ചാണ് സുഗന്ധദ്രവ്യങ്ങളാക്കുന്നത്. ജനുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഫംഗസ് കുത്തിവയ്ക്കുക. അസമില്‍ മാത്രമാണ് ഇപ്പോള്‍ അഗറിന്റെ സംസ്കരണ യൂനിറ്റുള്ളത്. 'പല സ്ഥലങ്ങളിലും മരങ്ങളുണ്ടെങ്കിലും സംസ്കരണത്തെക്കുറിച്ചുള്ള അവബോധക്കുറവ് പലരെയും ബാധിക്കുന്നു.
സ്വര്‍ണത്തെക്കാള്‍ വിലയുള്ള മരമെന്നാണ് ഊദ് മരം അറിയപ്പെടുന്നത്. ഒരു കിലോ മരത്തിന് രണ്ട് മുതല്‍ നാല് ലക്ഷം രൂപയും ഒരു ലിറ്റര്‍ തൈലത്തിന് ഒരു കോടി രൂപയും വരും. അറബ്, യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഊദിന്റെ പ്രധാന വിപണി. സാധാരണയായി മരങ്ങള്‍ക്ക് ഫംഗസ് ബാധ ഭീഷണിയാകുമ്പോള്‍ ഈ മരത്തിനു ഫംഗസ് ബാധിക്കണമെന്നാണ് കര്‍ഷകരുടെ പ്രാര്‍ഥനയെന്ന് ദിവാകരന് നായര്‍ പറയുന്നു. അസമിലെ ജെറാട്ട്, ശിവസാഗര്‍ എന്നിവിടങ്ങളില്‍ വ്യാപകമായുള്ള കൃഷിക്കാര്‍ മരത്തിനു ഫംഗസ് കുത്തിവയ്ക്കാറില്ല. അവിടെ പ്രകൃതി തന്നെ ഇത് ഉല്പാദിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് അനുഗ്രഹമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."