പ്രളയത്തിനിടെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച: നഷ്ടപ്പെട്ടത് 12 പവന്‍
പരപ്പനങ്ങാടി: പ്രളയത്തെ തുടര്‍ന്ന് പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച. പാലത്തിങ്ങല്‍ മുരിക്കലിലെ തെക്കെപുരയ്ക്കല്‍ ശ്രീനിവാസന്റെ വീട്ടില്‍ നിന്നാണ് 12 പവന്റെ ആഭരണങ്ങളും 1500 രൂപയും മോഷ്ടിച്ചത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ദിവസങ്ങളായി പൂട്ടികിടക്കുകയായിരുന്ന വീട് വെള്ളമിറങ്ങിയതോടെ ബുധനാഴ്ചയാണ് തുറന്നത്. തുടര്‍ന്ന് വീട്ടുകാര്‍ വൃത്തിയാക്കിയശേഷം വീണ്ടും പൂട്ടിയിട്ടതായിരുന്നു.
വ്യാഴാഴ്ച രാവിലെ മുന്‍വശത്തെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് പിറക് വശത്തെ വാതില്‍ തകര്‍ത്തത് കണ്ടത്. പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതറിഞ്ഞത്. മകള്‍ സുബിതയുടെ വലിയ ലോക്കറ്റ് ചെയിന്‍, പച്ചക്കല്ലുള്ള മാങ്ങ മാല, നൂലില്‍ പതക്കമുള്ള നെക്ക്‌ലൈസ്, വീതിയുളള വള ഒന്ന് വീതി കുറഞ്ഞ വള ഒന്ന്, ഒമ്പത് ജോഡി കമ്മല്‍ അടക്കം 12പവനാണ് കവര്‍ന്നത്. പരപ്പനങ്ങാടി പൊലിസും മലപ്പുറത്തുനിന്നെത്തിയ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."