ചൈനയില്‍ മുസ്ലിം സ്ത്രീകളെ വ്യാപകമായി വന്ധ്യംകരണം ചെയ്യുന്നുവെന്ന് രക്ഷപ്പെട്ട യുവതി
ബീജിംഗ്: ചൈന സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ക്യാമ്പുകളില്‍ മുസ്ലിം സത്രീകളെ വ്യാപകമായി വന്ധ്യംകരണം ചെയ്യുന്നു. രാഷ്ട്രീയ മതപരമായ കാരണങ്ങളാല്‍ ജയിലിലടച്ച മുസ്ലിം സത്രീകളെയാണ് ചൈനീസ് സര്‍ക്കാര്‍ വന്ധ്യംകരണം ചെയ്യുന്നതെന്ന് ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട യുവതി വ്യക്തമാക്കി. കൃത്യമായ ഇടവേളകളില്‍ വന്ധ്യംകരണ മരുന്നുകള്‍ കുത്തിവെക്കുകയും ക്രൂരമായ മര്‍ദനങ്ങള്‍ക്ക് വിധേയമാക്കുന്നുവെന്നും യുവതി ഫ്രാന്‍സ് 24 നോട് പറഞ്ഞു. ഗര്‍ഭിണികളെ ബലാല്‍ക്കാരമായി ഗര്‍ഭഛിദ്രം നടത്തുകയും പീഢനങ്ങല്ക്ക് വിധേയമാക്കുന്നുവെന്നും, മിക്കവരും മാനസികരോഗികള്‍ ആയി മാറിയെന്നും ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട് യുഎസിലേക്ക് കടന്ന യുവതി കൂട്ടിച്ചേര്‍ത്തു.
10 ലക്ഷം ഉയ്ഗൂര്‍ മുസ്ലിംകളെയാണ് ചൈനീസ് സര്‍ക്കാര്‍ അകാരണമായി ജയിലില്‍ അടച്ചിരിക്കുന്നത്. മതപരമായ ന്യൂനപക്ഷമായ മുസ്ലിംകളെ പൂര്‍ണമായും രാജ്യത്ത് നിന്ന് ഇല്ലാതാക്കാനുള്ള നീക്കമാണ് ചെനീസ് സര്‍ക്കാര്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."