എല്ലാ വീട്ടിലും ഒരു കറിവേപ്പ് പദ്ധതിക്ക് തുടക്കമായി
തൃശൂര്‍: ഒല്ലൂര്‍ നിയോജക മണ്ഡലത്തിന്റെ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എല്ലാ വീട്ടിലും ഒരു കറിവേപ്പ് പദ്ധതിയുടെ ഉദ്ഘാടനം സഹകരണ മന്ത്രി എ.സി. മൊയ്തീന് വേപ്പിന് തൈനട്ട് നിര്‍വഹിച്ചു.
എല്ലാവരും പ്രകൃതി സംരക്ഷണത്തിന് ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ഒല്ലൂര്‍ എം.എല്‍.എ അഡ്വ. കെ. രാജന് അധ്യക്ഷനായി. മാടക്കത്തറ കള്ളായി എസ്.സി എസ്.ടി മിനി എസ്റ്റേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി വേപ്പിന് തൈകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ഉമാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മറ്റു ജനപ്രതിനിധികള്‍ പങ്കെടുത്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കെ.എസ്.ആര്.എയുടേയും പട്ടിക്കാട് ബോണിയം സ്പോര്‍ട്ട്സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ പാണഞ്ചേരി ഒന്നാംകുന്നില്‍ വനം നിര്‍മിക്കുന്നതിന്റെ ഉദ്ഘാടനം എം.എല്‍.എ അഡ്വ. കെ. രാജന് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ സുമേഷ്, മിനി ഭാസ്കര്‍ പങ്കെടുത്തു. അഗ്രികള്‍ച്ചര്‍ യൂനിവേഴ്സിറ്റി സ്കൂളില്‍ ബയോഡൈവേഴ്സിറ്റി പാര്‍ക്കിന്റെ ഉദ്ഘാടനവും അഡ്വ. കെ. രാജന് എം.എല്‍.എ നിര്‍വ്വഹിച്ചു. യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ മീനകുമാരി അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."