പ്രളയം: കെ.എസ്.ആര്.ടി.സിക്ക് പത്തുകോടിയുടെ നഷ്ടം
കോഴിക്കോട്: പ്രളയത്തെ തുടര്‍ന്ന് ഒരാഴ്ചക്കിടെ കെ.എസ്.ആര്.ടി.സിക്ക് പത്തുകോടിരൂപയുടെ നാശനഷ്ടമുണ്ടായതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. മൂന്ന് എ.സി ലോഫ്ളോര്‍ ബസുകളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായി. മൂന്ന് ബസുകളുടെ സെന്‍സറുകള്‍ക്ക് കേടുപാടുണ്ടായി.1650 സര്‍വിസുകളാണ് പ്രളയം കാരണം നിര്‍ത്തിവച്ചത്.
ഇതില്‍ ഇനി 50 സര്‍വിസുകള്‍ മാത്രമാണ് പുനരാരംഭിക്കുവാനുള്ളത്. വയനാട്ടിലെ ദുരന്തമേഖലയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലേക്കുള്ള സര്‍വിസുകളാണ് ഇവ. പ്രളയം കാരണം കെ.എസ്.ആര്.ടി.സിയുടെ വരുമാനത്തില്‍ ഒരു കോടി അറുപതുലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പരിസ്ഥിതി നാശം എത്രത്തോളം പ്രളയത്തോടനുബന്ധിച്ചുള്ള ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നുള്ളതിനെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കും. സമൂഹവും ഇക്കാര്യത്തില്‍ കൂടുതല്‍ ബോധ്യംവന്ന രീതിയിലാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."