നിലമ്പൂര്‍ മാനവേദന് സ്കൂളില്‍ നടപ്പാക്കുന്നത് 30 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍
നിലമ്പൂര്‍: ഗവ.മാനവേദന് സ്കൂള്‍ മികവിന്റെ കേന്ദ്രമാക്കുന്നതോടെ 30 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുകയെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. പറഞ്ഞു. ഗവ.മാനവേദന് സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നതിനാണ് ഇത്രയും തുക ചെലവഴിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള 30 ക്ലാസ് മുറികളുടെ തറക്കല്ലിടലുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
7.14 കോടി രൂപ ചെലവഴിച്ചാണ് ക്ലാസ് മുറികള്‍ നിര്‍മിക്കുന്നത്. ഇതിന്റെ തറക്കല്ലിടല്‍ കര്‍മം 20ന് വൈകിട്ട് 3.30ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. 20 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിര്‍മാണവും ഉടന്‍ തുടങ്ങും.
നഗരസഭാ വൈസ് ചെയര്മാന് പി.വി ഹംസ, പി.ടി.എ പ്രസിഡന്റ് കെ.വി മുജീബ്, പി.എം ബഷീര്‍, ഇസ്ഹാഖ്, സീമാടന്‍ സമദ്, ഹരിദാസന്, പ്രിന്‍സിപ്പല്‍മാരായ അനിത അബ്രഹാം, എന്‍.വി റുഖിയ, പ്രഥമാധ്യാപകന് പി.പി.പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പത്മിനി ഗോപിനാഥ്(അധ്യക്ഷ), പി.വി ഹംസ(വര്.ചെയര്മാന്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."