HOME
DETAILS

നാടെങ്ങും പരിസ്ഥിതി ദിനാചരണം

  
backup
June 05 2017 | 20:06 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8-2

 


മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലും, പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലും വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു. ഭാരതപുഴ സംരക്ഷണ പ്രതിജ്ഞ പ്രസിഡന്റ് ചൊല്ലികൊടുത്തു. പൊലീസ് എസ്‌ഐ ഷിജു എബ്രഹാം, ബ്ലോക്ക് മെമ്പര്‍ അവറ, ജോയിന്റ് ബി.ഡി.ഒ ജാക്വിലിന്‍, രാധാകൃഷ്ണന്‍, നാരായണന്‍ കുട്ടി, ഹസ്സന്‍ മുഹമ്മദ്, തൊഴിലുറപ്പ് പദ്ധതി അസി.എഞ്ചിനീയര്‍ ഷഹീദ് സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പരിസ്ഥിതി ദിനത്തോടനബന്ധിച്ച് തൊഴിലുറപ്പ് പദ്ധതിയുലുള്‍പ്പെടുത്തി വ്യക്ഷതൈകള്‍ നട്ടു. ചങ്ങലീരി സി.എച്ച് ഗ്രൗണ്ടില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി ഹംസ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വിശ്വേശ്വരി ഭാസ്‌കര്‍. തൊഴിലുറപ്പ് പദ്ധതി അസി.എഞ്ചിനീയര്‍ വി. റിനീഷ, ഓവര്‍സിയര്‍ സഹദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം വൃക്ഷതൈ നട്ട് പ്രസിഡന്റ് അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കാര്‍ത്ത്യാനി, മാനേജര്‍ ഗിരീഷ്, സുരേഷ്, കെ.ടി അബ്ദുല്ല, പി.എം മുസ്തഫ സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നടത്തിയ വൃക്ഷതൈ നടല്‍ വൈസ് പ്രസിഡന്റ് മെഹര്‍ബാന്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ ഉമര്‍ ഖത്താബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുജിത, രാധാകൃഷ്ണന്‍, ഗീത, മോഹനന്‍, ദേവകി ടീച്ചര്‍, അസി.സെക്രട്ടറി ജയകുമാര്‍, ഓവര്‍സിയര്‍ രാജേഷ് സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: ഫ്രണ്ട്‌സ് പൊലീസ് സര്‍ക്കിള്‍ പരിധിയിലെ 10 വിദ്യാലയങ്ങളില്‍ തൈ നട്ട് സംരക്ഷിക്കുന്നതിന്റെ ഉദ്ഘാടനം വടശ്ശേരിപ്പുറം സ്‌കൂളില്‍ നടന്നു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.ഐ ഹിജായത്തുല്ല മാമ്പ്ര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇല്ല്യാസ്, ഫ്രണ്ട്‌സ് പൊലീസ് പ്രസിഡന്റ് അഷ്‌റഫ്, ജോളി സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യമായി വൃക്ഷതൈകള്‍ വിതരണം ചെയ്തു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റഫീഖ് മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മണികണ്ഠന്‍, രാകേഷ്, കൃപകൃഷ്ണന്‍കുട്ടി, ബെന്നി ജോര്‍ജ്, അനുപമ രാധാകൃഷ്ണന്‍, ഫിറോസ്, അസ്‌ലം സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ സുനിത കുന്നുമ്മല്‍, സി.മുഹമ്മദാലി, എച്ച്.എം സി.ടി മുരളീധരന്‍, പി.അഹമ്മദ് സുബൈര്‍, കെ.രാധാകൃഷ്ണന്‍ സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: എടത്തനാട്ടുകര ചളവ മൈത്രി വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ബെന്നി അഗസ്റ്റിന്‍, എ.ശ്രീനിവാസന്‍, വി.അബ്ദുല്ല, കെ.സേതുമാധവന്‍, ജെ.ജയപ്രകാശ് സംബന്ധിച്ചു.
പട്ടാമ്പി: ഗവ.സംസ്‌കൃത കോളജില്‍ എന്‍.സി.സി, എന്‍.എസ്.എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. വൃക്ഷതൈ നടല്‍ കര്‍മ്മം നഗരസഭാംഗം ടി.പി ഷാജി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പുന്നൂസ് ജേക്കബ് അധ്യക്ഷനായി. കൗണ്‍സിലര്‍ കെ.ടി റുഖിയ, ഡോ.പി അബ്ദു, ശിവശങ്കര്‍ സംബന്ധിച്ചു.
പാലക്കാട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാലക്കാട് നഗരസഭയും കൃഷിഭവനും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു. ഗവ.മോയന്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വൃക്ഷതൈ വിതരണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ നഗരസഭാ അംഗങ്ങള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
ആനക്കര : കുമ്പിടി ജി.ടി.ജെ.ബി. സ്‌കൂള്‍ പരിസ്ഥിതി ദിനാഘോഷം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി. അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. ആനക്കര പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു രവീന്ദ്രകുമാര്‍ അധ്യക്ഷയായി. വൃക്ഷത്തൈ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു ഗോപാലന്‍ നിര്‍വ്വഹിച്ചു. പരിസ്ഥിതി പ്രതിജ്ഞ വികസന സമിതി ചെയര്‍മാന്‍ കെ.വിജയന്‍ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ മാനേജര്‍ പി.വി. സുഭദ്ര, പി.ടി.എ പ്രസിഡണ്ട് കെ.പി. ശശിധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ് മാസ്റ്റര്‍ പി.ടി. രവീന്ദ്രനാഥന്‍ സ്വാഗതവും സയന്‍സ് കണ്‍വീനര്‍ വി.കെ. സുനിത നന്ദിയും പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ വൃക്ഷത്തൈ നടീലും, പരിസ്ഥിതി കവിതാലപനം, പോസ്റ്റര്‍ രചന മത്സരം, സി.ഡി പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിരുന്നു.
ആനക്കര : സി പി. എം തൃത്താല ഏരിയ കമ്മിറ്റിയുടെ നേതൃത്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൂറ്റനാട് തൃത്താല റോഡരികില്‍ തിരുത്തിപ്പാറയില്‍ വൃക്ഷതൈ നട്ടു. സംസ്ഥാന കമ്മിറ്റി അംഗം എം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം ടി പി കുഞ്ഞുണ്ണി അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി കെ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
കൊപ്പം: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം മുളയങ്കാവ് കുലുക്കല്ലൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എം.മുഹമ്മദലി, കുലുക്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല ഉമ്മര്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തെ നട്ടു. ഉദ്ധ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ പങ്കെടുത്തു. എടപ്പലം പി.ടി.എം.വൈ.എച്ച്.എസ്സ് എസ്സില്‍ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.കേരളമൊട്ടാകെ ഒരുകോടി വൃക്ഷതൈ നടുന്നതിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ലിന്റെയും സൗട്ട് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് എന്നിവയുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ വൃക്ഷതൈ നട്ടു. പരിസ്ഥിതി സന്ദേശ യാത്രനടത്തി. പരിസ്ഥതി പ്രതിജ്ഞയും നിള സംരക്ഷണ പ്രതിജ്ഞയും നടത്തി. സാമൂഹ്യ ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി ക്വിസ് മത്സരം നടന്നു.. ഹെഡ്മാസ്റ്റര്‍ സി. മുഹമ്മദ് പി.ടി. എ. പ്രസിഡന്റ് എം. ഉണ്ണികൃഷ്ണന്‍, വൈസ് പി.ഹുസൈന്‍, സ്ലീബാ ജോണ്‍, ബുജൈര്‍ അഹമ്മദ്, അന്‍വര്‍, മൊയ്ദീന്‍ കുട്ടി, സ്‌കൂള്‍ ലീഡര്‍ നന്ദന എന്നിവര്‍ പ്രവര്‍ത്തനങ്ങക്ക് നേതൃത്വം നല്‍കി.ആമയൂര് എം.ഇ.എസ് കോളേജില്‍ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സെമിനാ!ര്‍ സംഘടിപ്പിച്ചു. കൊപ്പം ഗവ.ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി, എന്‍.പി.ഷാഹുല്‍ ഹമീദ്, എം.വി കിഷോര്‍, രാജഗോപാല്‍ പള്ളിപ്പുറം, ടി.പി.നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഷൊര്‍ണൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ വി ആര്‍ ഹൈസ്‌കൂള്‍, ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍,കുളപ്പുള്ളി ജെ ടി എസ് എന്നീ സ്‌കൂളുകളില്‍ വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി ഷഹല്‍, ട്രഷറര്‍ സാദിഖ്, ഷൊര്‍ണൂര്‍ ഏരിയ ജോയിന്റ് സെക്രട്ടറി മുര്‍തദ ഹുസൈന്‍, വൈസ് പ്രസിഡന്റ് അഹമ്മദ് കബീര്‍ , കമ്മിറ്റി അംഗം ഷാഹിദ് നേതൃത്വം നല്‍കി.
പട്ടാമ്പി: അല്‍ഹിദായ സെന്‍ട്രല്‍ സ്‌കൂളിലെ കെ.ജി പ്രവേശനോത്സവം ഉദ്ഘാടനം മുജീബുദ്ദീന്‍ നിര്‍വഹിച്ചു. ഹാഷിം ഹുദവി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷതൈ വിതരണം ചെയ്തു. സി.എം.ബി ഉസ്മാന്‍ ഹാജി, അബൂബക്കര്‍, അഫ്‌സല്‍, സൈനുദ്ദീന്‍ സംബന്ധിച്ചു.
പടിഞ്ഞാറങ്ങാടി: പറക്കുളം എ.ജെ.ബി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആഘോഷമാക്കി.
പൂര്‍വ്വ വിദ്യാര്‍ത്ഥിയും, പ്രശസ്ത പ്രവാസി ഗായകനുമായ ഷാഫി പറക്കുളം, നമിത ചന്ദ്രന്‍, കബീര്‍ പറക്കുളം എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയോടു കൂടിയാണ് ദിനാചരണത്തിന് തുടക്കം കുറിച്ചത്. അധ്യാപകര്‍ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു.പ്രശസ്ത ചിത്രകാരന്‍ ഫൈസല്‍ പറക്കുളം പരിസ്ഥിതി സന്ദേശ കാന്‍വാസ് ഒരുക്കി. കുടുബശ്രീ പ്രവര്‍ത്തകര്‍ ഔഷധത്തോട്ടവും തൊഴിലുറപ്പു പ്രവര്‍ത്തകര്‍ പച്ചക്കറിത്തോട്ടവും തയ്യാറാക്കി. വാര്‍ഡ് മെമ്പര്‍ കെ.സ്മിത വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. അധ്യാപകരും, രക്ഷിതാക്കളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
എരുമപ്പെട്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യക്ഷതൈ നടീലിന്റെ ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡന്റ് ടി.കെ. ശിവന്‍ നിര്‍വഹിച്ചു. എരുമപ്പെട്ടി മേഖല പ്രസിഡന്റ് പി.സി. അബാല്‍ മണി അധ്യക്ഷനായി. മേഖലാ സെക്രട്ടറി ടി.ബി അഭിലാഷ്, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ടി. ദേവസ്സി, ബിബിന്‍, റിജോ, പി.ബി. ബിജു, കെ. രമേഷ് സംസാരിച്ചു.
കൂറ്റനാട് :പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇട്ടോണം എ എല്‍.പി സ്‌കൂളില്‍ അധ്യാപകരുടെയും വിദ്യാത്ഥികളുടെയും പൂര്‍വ വിദ്യാഥികളുടെയുംനേതൃത്വത്തില്‍ വൃക്ഷതൈ നട്ടു. വി.കെ.ശിവശങ്കര്‍ അടികള്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കല ടീച്ചര്‍ പരിസ്ഥിതി ദിനത്തെ കുറിച്ച് കുട്ടികള്‍ക്കു ബോധവല്‍ക്കണം നടത്തി.പി.ടി.എ പ്രസിഡന്റ് വേണുഗോപാലന്‍, ഹരിനാരായണന്‍ മാസ്റ്റര്‍, പ്രവീണ്‍ മാസ്റ്റര്‍, അനില്‍ മാസ്റ്റര്‍, അബൂബക്കര്‍ മാസ്റ്റര്‍, രാധിക ടീച്ചര്‍, വൃന്ദ ടീച്ചര്‍, അമ്പിളി ടീച്ചര്‍, അനില ടീച്ചര്‍, ഫൗസിയ ടീച്ചര്‍ നേതൃത്വം നല്‍കി.
പടിഞ്ഞാറങ്ങാടി: പട്ടിത്തറ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പട്ടിത്തറ പഞ്ചായത്ത് ചിറ്റപ്പുറം മത്സ്്‌ലിംലീഗ് കമ്മിറ്റി നേതൃത്വത്തില്‍ ചിറ്റപ്പുറം സെന്ററില്‍ വഴിയോരത്ത് വിവിധ ഇനം വൃക്ഷ തൈകള്‍ വെച്ച് പിടിപ്പിച്ച് പരിസ്ഥിതി ദിനം ആചരിച്ചു. നടീല്‍ കര്‍മ്മത്തിന്റെ ഉദ്ഘാടനം പട്ടിത്തറ പഞ്ചായത്ത് മെമ്പര്‍ സി.ആലിയാമു നിര്‍വഹിച്ചു. മുസ്്‌ലിംലീഗ് പ്രസിഡണ്ട് സി. യൂസുഫ് ഹാജി, സെക്രട്ടറി ജമാല്‍ പട്ടിത്തറ, ട്രഷറര്‍ എം.വി അഷ്‌റഫ്, സി.മുഹമ്മദ് ( മാനു ), ഹസ്സന്‍, പി.പി മുസ്തഫ, ആഷിഖ്, സെഹലുദ്ധീന്‍, ഷഫീഖ്, ത്വാഹിര്‍, പി.പി റഫീഖ്, സൈഫുദ്ധീന്‍ ലത്തീഫി, ചന്ദ്രന്‍, മുഫീദ്, കോയക്കുട്ടി, മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
കൂറ്റനാട്: ചെമ്പലങ്ങാട് സ്‌കൂളിലെ പരിസ്ഥിതി ദിനാചരണം മരം നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് സ്‌ററാന്റിഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സജിതാവിനോദ് ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റര്‍ വി.പി.ജയനാരായണന്‍ , ദാസ് പടിക്കല്‍ , ബിജോയ് എസ് നാരായണന്‍ , പി.ടി. സൈനബ , നസീറ , സ്‌നേഹ , രേഷ്മ പങ്കെടുത്തു .
പടിഞ്ഞാറങ്ങാടി: കൂടല്ലൂര്‍ കെ.എസ്.യു വിന്റെ നേതൃത്വത്തില്‍ കൂടല്ലൂര്‍ സെന്റെറില്‍ വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു.കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കെളായി നമ്പ്രത്ത് മോഹനന്റെ നേതൃത്വത്തില്‍ നടന്ന പറവകള്‍ക്കൊരു കൂട് എന്ന പരിപാടിയില്‍ നിന്നും, പ്രശസ്ത വൈദ്യര്‍ കൂടല്ലൂര്‍ ഹുറൈര്‍ കുട്ടിയില്‍ നിന്നുമാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ തൈകള്‍ ഏറ്റു വാങ്ങിയത്. തൃത്താല എം.എല്‍.എ വി.ടി.ബല്‍റാം നടീല്‍ കര്‍മ്മം ഉദ്ഘാടനം ചെയ്തു. പി. എം റാസിഫ്, ഫഹദ് ( കെ.എസ്.യു പ്രസിഡണ്ട് ), ഫാരിസ്, അഫ്‌സല്‍ പങ്കെടുത്തു.
കേരളശേരി: അര്‍റബീഅ അറബിക് ക്ലബ്ബ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പരിസ്ഥിതി ദിനം ആചരിച്ചു. സ്‌ക്കൂള്‍ പ്രധാനധ്യാപിക എ.പി. പ്രേമലത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ഇന്‍ ചാര്‍ജ് വി.എം. നൗഷാദ് ആലവി അധ്യക്ഷനായി. ആശംസകള്‍ അര്‍പ്പിച്ച് അബ്ദുറഹ്മാന്‍ മാസ്റ്റര്‍, രവി മാസ്റ്റര്‍, ഷാനവാസ്, റിന്‍ഷാദ്, ഷഫാസ് , അയിഷാബി, ഷഫാഫ് എന്നിവര്‍ സംസാരിച്ചു. ഷഫ്‌ന സ്വാഗതവും ഷിഫാന നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  25 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  25 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  25 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago