HOME
DETAILS

ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ലഭിച്ചത് നാലായിരത്തോളം നിര്‍ദേശങ്ങള്‍

  
backup
October 16 2018 | 02:10 AM

%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%b0%e0%b4%bf-3

 

പൊതുജനങ്ങളില്‍നിന്ന് ലഭിച്ച നാലായിരത്തോളം നിര്‍ദേശങ്ങളിലധികവും ഒരേ പകര്‍പ്പ്
മഞ്ചേരി: നഗരത്തിലെത്തുന്നവരുടെ യാത്രാക്ലേശങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചതോടെ എട്ടിന്റെ പണി കിട്ടിയത് ആര്‍.ടി.ഒക്ക്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വ്യാപാരികള്‍, ബസ് തൊഴിലാളികള്‍, ഉടമകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ എത്തിച്ച അപേക്ഷകള്‍ എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍.
നഗരത്തിലെ ഗതാഗത പരിഷ്‌കാരം സംബന്ധിച്ചു മോട്ടോര്‍ വാഹന വകുപ്പിനു നാലായിരത്തോളം നിര്‍ദേശങ്ങള്‍ ലഭിച്ചതായി ആര്‍.ടി.ഒ അനൂപ് വര്‍ക്കി സുപ്രഭാതത്തോട് പറഞ്ഞു. പ്രതീക്ഷിച്ചതിലേറെ നിര്‍ദേശങ്ങള്‍ വന്നതോടെ ഇതെല്ലാം സൂക്ഷിക്കാന്‍ ഇടമില്ലാതെ പ്രയാസപ്പെടുകയാണ് ഓഫിസ് ജീവനക്കാര്‍. ലഭിച്ച നാലായിരത്തോളം അപേക്ഷകളില്‍ അധികവും മറ്റൊന്നിന്റെ പകര്‍പ്പാണെന്നത് അധികൃതരെ കുഴക്കുകയാണ്. എല്ലാം തുറന്നു പരിശോധിക്കാതിരിക്കാനും നിര്‍വാഹമില്ല. വിദ്യാര്‍ഥികളും വ്യാപാരികളുമാണ് കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. സ്‌കൂളില്‍ നിന്ന് ഒരു നിര്‍ദേശം തയാറാക്കി നൂറുകണക്കിന് പകര്‍പ്പുകള്‍ എടുത്ത് ചാക്കുകളിലാക്കി എത്തിച്ചുവരുമുണ്ട്. ഗതാഗതക്കുരുക്ക് അഴിക്കുന്നതിലേറെ ബുദ്ധിമുട്ടാണ് നിര്‍ദേശങ്ങളിലെ കുരുക്കില്‍ നിന്ന് രക്ഷപ്പെടലെന്ന് ആര്‍.ടി ഓഫിസിലുള്ളവര്‍ പറയുന്നു.
നിര്‍ദേശങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അധികൃതര്‍ പെടാപാട് പെടുമ്പോള്‍ നാറ്റ്പാക് റിപ്പോര്‍ട്ടിലും നിര്‍ദേശങ്ങളിലും ജില്ലാ ഭരണകൂടം ഇനി എന്തു നടപടിയെടുക്കുമെന്ന കാത്തിരിപ്പിലാണ് നിര്‍ദേശിച്ചവരും യാത്രക്കാരും. ഗതാഗത മാറ്റം സംബന്ധിച്ചു നിര്‍ദേശങ്ങള്‍ നല്‍കാനുള്ള സമയ പരിധി പത്തിന് അവസാനിച്ചിരുന്നു. അതുവരെ ലഭിച്ച നിര്‍ദേശങ്ങളാണ് ആര്‍.ടി ഓഫിസില്‍ കെട്ടുകളാക്കിവച്ചത്. ക്രോഡീകരിക്കാന്‍ സമയമെടുക്കുന്നതിനാല്‍ ഏതാനും കെട്ടുകളിലെ നിര്‍ദേശങ്ങള്‍ക്കാണ് നമ്പറിട്ടത്.
കഴിഞ്ഞ ആര്‍.ടി.ഒ യോഗത്തിന്റെ അജന്‍ഡയിലാണ് നാറ്റ്പാക് റിപ്പോള്‍ട്ട് ഉള്‍പ്പെട്ടത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ നിര്‍ദേശം സമര്‍പ്പിക്കാന്‍ കലക്ടര്‍ അവസരം നല്‍കുകയായിരുന്നു. നഗരസഭ, സമീപ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, വ്യാപാരി സംഘടനകള്‍, ടൗണ്‍ വികസന സമിതി, സ്‌കൂള്‍ പി.ടി.എ, വിദ്യാര്‍ഥികള്‍, യാത്രക്കാര്‍ തുടങ്ങി വിവിധ വിഭാഗത്തില്‍പെട്ടവര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. മഞ്ചേരിയില്‍ ആദ്യമായാണ് ഗതാഗതം മെച്ചപ്പെടുത്താന്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്.
പൊതുജനങ്ങള്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ സംബന്ധിച്ച ഹിയറിങ് നടക്കാന്‍ മൂന്ന് മാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. നിര്‍ദേശങ്ങളെല്ലാം തുറന്ന് പരിശോധിച്ചതിന് ശേഷം നടക്കുന്ന ഹിയറിങ്ങിന് ശേഷം ആര്‍.ടി.ഒ, ജില്ലാ കലക്ടര്‍, പൊതുമരാമത്ത് വകുപ്പ്, റവന്യൂ, പൊലിസ്, ജനപ്രതിനിധികള്‍ എന്നിവരുടെ പ്രത്യേക യോഗം ചേരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago