കശ്മിര്‍ പ്രശ്‌നം പൂര്‍ണമായും ആഭ്യന്തര വിഷയമെന്ന് ഇന്ത്യ: എതിര്‍പ്പുമായി ചൈന
ജനീവ : 370ാം അനുച്ഛേദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തര വിഷയമാണെന്ന് വ്യക്തമാക്കി ഇന്ത്യ. ബാഹ്യ ശക്തികളുടെ ഇടപെടല്‍ വിഷയത്തില്‍ ആവശ്യമില്ലെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ്ദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. പാകിസ്താന്‍ ഭീകരവാദം അവസാനിപ്പിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും ഇന്ത്യ ആവര്‍ത്തിച്ചു. കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യു.എന്‍ രക്ഷാസമിതി യോഗത്തിലായിരുന്നു ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. യോഗം അവസാനിച്ചു.
കശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത കളയാനുള്ള ഇന്ത്യയുടെ തീരുമാനം പൂര്‍ണമായും ആഭ്യന്തര വിഷയമാണ്.
കശ്മീരില്‍ നടപ്പാക്കിയ നിയന്ത്രണം പ്രതിരോധ നടപടിയാണെന്നും നിയന്ത്രണം സാവധാനം എടുത്ത് കളയുമെന്നും ഇന്ത്യന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരം പ്രധിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
പ്രത്യേക അധികാരം എടുത്ത കളഞ്ഞത് കശ്മീരിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിന് വേണ്ടിയാണെന്നും അദ്ദേ
ഹം കൂട്ടിച്ചേര്‍ത്തു. ചൈനയുടെയും പാകിസ്ഥാന്റെയും ഇടപെടലിനെ തുടര്‍ന്നാണ് വിഷയം സെക്യൂരിറ്റി കൗണ്‍സിലില്‍ ചര്‍ച്ച
ക്കടുത്തത്.
. യോഗത്തില്‍ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കാണ്. ചൈനയുടെ പിന്തുണ പാക്കിസ്ഥാനാണ്. അതേ സമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകളിലൂടെ വിഷയത്തില്‍ നയതന്ത്ര പരിഹാരം കാണണമെന്ന നിലപാടിലാണു റഷ്യ.ചൈനയൊഴികെയുള്ള ഒരു രാജ്യവും രക്ഷാസമിതിയില്‍ പാകിസ്താനെ പിന്തുണച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."