കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് യാഥാര്‍ഥ്യത്തിലേക്ക്
കോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭയുടെ സ്വപ്നപദ്ധതിയായ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോപ്ലക്‌സ് യാഥാര്‍ഥ്യത്തിലേക്ക്. നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട് ഇന്നലെ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നു. കേരള അര്‍ബന്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷനില്‍നിന്ന് 21 കോടി രൂപ ലോണെടുത്താണ് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. തിയേറ്റര്‍, ഓഫീസ് എന്നിവയടങ്ങിയ ആധുനിക രീതിയിലുള്ള മൂന്ന് നിലകളോട് കൂടിയ കെട്ടിടമാണ് നിര്‍മിക്കുന്നത്.
സ്വകാര്യ പങ്കാളിത്തതോടെ നിര്‍മിക്കുന്ന ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ്ങ് കോംപ്ലക്‌സിന്റെ നിര്‍മാണ ചുമതല വടകര ഊരാലുങ്ങല്‍ സൊസൈറ്റിക്കാണ്. നിര്‍മാണത്തിനാവശ്യമായ ഫണ്ട് കേരള അര്‍ബന്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷനില്‍നിന്ന് ലോണെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നു.
ഇന്നലെ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മാണവുമായി ബന്ധപ്പെട്ട് നഗരസഭയില്‍ സൂപ്രണ്ടിങ്ങ് എന്‍ജിനീയര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നു. ഇ.ഇ ചന്ദ്രന്‍, അസി. എക്‌സി. എഞ്ചിനീയര്‍ മാധവന്‍, യു.എസ്.സി.സി ഡയരക്ടര്‍ സുരേഷ്, എന്‍ജിനീയര്‍ മധു, യു.എല്‍.സി.സി ആര്‍കിടെക് മിലി, എന്‍ജിനീയര്‍ രനേഷ്, ജോണ്‍, നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പെഴ്‌സണ്‍ ടി.വി സുലൈഖാബി, കൗണ്‍സിലര്‍മാരായ തിരുനിലത്ത് നാസര്‍, സുലൈമാന്‍ പാറമ്മല്‍, രാജ സുലോചന, ടി.പി സുബൈര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."