കശ്മിര്‍: ഇന്ത്യന്‍ നിലപാടില്‍ പ്രതിഷേധിച്ച് ഒ.ഐ.സി
റിയാദ്: കശ്മിരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാണിക്കുന്ന നിലപാടുകളില്‍ അതിശക്തമായി പ്രതിഷേധിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒ.ഐ.സി) രംഗത്തെത്തി. സുരക്ഷാ നിയന്ത്രണം, ആശയവിനിമയ ഉപരോധം, കശ്മിരികള്‍ക്ക് മതസ്വാതന്ത്ര്യം നിഷേധിക്കല്‍ എന്നിവയില്‍ ഒ.ഐ.സി അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. ഇന്ത്യന്‍ അധിനിവേശ കശ്മിരില്‍ സൈനികശക്തി ഉപയോഗിച്ച് ആഘോഷനാളുകളായ ഈദ് ദിനങ്ങളില്‍ പോലും സ്വാതന്ത്ര്യം നല്‍കാത്തതില്‍ പ്രതിഷേധമുണ്ടെണ്ടന്ന് ഒ.ഐ.സിയുടെ കീഴിലെ സ്വതന്ത്ര സ്ഥിരം മനുഷ്യാവകാശ കമ്മിഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ പള്ളികളിലടക്കം വിവിധ സ്ഥലങ്ങളില്‍ ആഘോഷ ദിനമായ പെരുന്നാളിന് പോലും നിസ്‌കാരം നിര്‍വഹിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയില്ലെന്ന വാര്‍ത്തകള്‍ പ്രാദേശിക- അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ ഭയപ്പെട്ടുകൊണ്ടണ്ടാണ് ഇത്തരമൊരു നീക്കം. ഇത് പ്രതിഷേധാര്‍ഹമാണ്. ഏകപക്ഷീയവും നീതീകരിക്കപ്പെടാത്തതുമായ ഭരണകൂട നടപടികള്‍ കശ്മിരികളെ അവരുടെ മതപരമായ ചടങ്ങുകള്‍ നടത്തുന്നതില്‍ നിന്ന് തടഞ്ഞത് മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും മതം പഠിപ്പിക്കുന്നതിലും ആരാധനാ കര്‍മങ്ങള്‍ ചെയ്യുന്നതിലും സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയുടെയും ഭാഗമായുള്ള ആര്‍ട്ടിക്കിള്‍ 18 നല്‍കുന്ന ഉറപ്പിന്‍മേലുള്ള നഗ്‌നമായ ലംഘനമാണ് കശ്മിരില്‍ നടക്കുന്നതെന്നും പ്രസ്താവന ചൂണ്ടണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."