HOME
DETAILS
MAL
പൊലിസ് നിരുത്തരവാദിത്തത്തോടെ പെരുമാറുന്നതായി അതീഖ് റഹ്മാന്റെ പിതാവ്
backup
October 16 2018 | 02:10 AM
മലപ്പുറം: അരീക്കോട് കുനിയില്‍ കൊലപാതകകേസില്‍ പൊലിസ് നിരുത്തരവാദിത്തത്തോടെ പെരുമാറുന്നതായി കൊല്ലപ്പെട്ട അതീഖ് റഹ്മാന്റെ പിതാവ് കുറുവങ്ങാട് ഉമ്മര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2012 ജനുവരി അഞ്ചിന് മകനെ കൊലപ്പെടുത്തിയത്. 2012 ജൂണ്‍ പത്തിനുണ്ടായ കുനിയില്‍ ഇരട്ടകൊലപാതക കേസിന്റെ വിചാരണ മഞ്ചേരി ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ ആരംഭിച്ചിട്ടും ആദ്യത്തെ കേസില്‍ തുടര്‍നടപടികളായിട്ടില്ല. ഇരട്ടകൊലപാതക കേസിലെ പ്രതികളായ നാല് പേരുടെ ജാമ്യം റദ്ദാക്കിയതിന് പിന്നിലും ഉന്നത ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും ഉമര്‍ ആരോപിച്ചു.
ജാമ്യത്തിലിറങ്ങിയ ബാക്കിയുള്ള പ്രതികളെയും സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ പേരില്‍ ജാമ്യം റദ്ദാക്കാനുള്ള ശ്രമം നടക്കുന്നതായും ഷമീല്‍, അനീസ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."