HOME
DETAILS
MAL
വോട്ടര്‍ ഐ.ഡി ആധാറുമായി ബന്ധിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്
backup
August 16 2019 | 18:08 PM
ന്യൂഡല്‍ഹി: വോട്ടര്‍മാരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്തയച്ചു.
1950 ലെ ജനപ്രാതിനിത്യ നിയമത്തില്‍ ഭേദഗതി വേണമെന്ന ആവശ്യം ഉന്നയിച്ച് നല്കിയ കത്തിലാണ് വോട്ടര്‍ ഐ.ഡി കാര്‍ഡും 12 അക്കം ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം തടയുന്നതിനുവേണ്ടിയാണ് ഇതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് പറയുന്നു. ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കാനും ഇത് സഹായിക്കും.
നേരത്തെ എല്ലാ വോട്ടര്‍മാര്‍ക്കും 12 അക്ക നമ്പര്‍ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."