ആല്‍മര മുത്തശ്ശിക്ക് ആദരവുമായി കുരുന്നുകള്‍
പള്ളിക്കല്‍: പരിസ്ഥിതി ദിനത്തില്‍ 200 വര്‍ഷത്തിലേറെ പഴക്കമുള്ളതായി പറയപ്പെടുന്ന ആല്‍മര മുത്തശ്ശിയെ ആദരിച്ച് തറയിട്ടാല്‍ എ .എം.എല്‍.പി സ്്കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിയ പരിസ്ഥിതി ദിനാഘോഷം വേറിട്ട കാഴ്ചയായി.
കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത തറയിട്ടാല്‍ ജംഗ്ഷനിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആല്‍മരത്തിന്റെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. പഴയ കാലത്ത് ഒട്ടേറെ വഴിയാത്രക്കാര്‍ക്കും ചുമട്ടു കാര്‍ക്കും താങ്ങും തണലുമായിരുന്ന ഈ മുത്തശ്ശിയാലിന് ചുറ്റും സ്‌കൂളിലെ കുരുന്നുകളും അധ്യാപകരും പി.ടി.എ ഭാരവാഹികളും എത്തി ആദരിക്കല്‍ ചടങ്ങ് നടത്തുകയായിരുന്നു. ആല്‍മരമുത്തശ്ശിയെ ആദരിക്കുന്ന പരിപാടി പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീന ലത്തീഫ്് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ലത്തീഫ് കൂട്ടാലുങ്ങല്‍ അധ്യക്ഷനായി.
പ്രധാനാധ്യാപിക സരസ്വതി ടീച്ചര്‍, സി ഖദീജ, കെ.പി സലാം മാസ്റ്റര്‍, അല്ലിപ്ര സാലിം, ഷാഫി വലിയപറമ്പ് ,പി രമ്യ, സാവിത്രി, തസ്‌നി ,ഷാനിന, മുംതാസ്, നീതു, ഇമ്മുകുല്‍സു, ഫാത്തിമ, സമീറ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."