HOME
DETAILS
MAL
എ.ടി.എമ്മില്‍ നിന്ന് പണം ലഭിക്കാത്തത് ഇടപാടായി കണക്കാക്കരുതെന്ന് ആര്.ബി.ഐ
backup
August 16 2019 | 18:08 PM
മുംബൈ: എ.ടി.എം ഇടപാടുകള്‍ നടക്കാതിരിക്കുകയോ പണം ലഭിക്കാത്ത സാഹചര്യം ഉണ്ടാവുകയോ ചെയ്താല്‍ അതിനെ ഇടപാടായി കണക്കാക്കാന്‍ പാടില്ലെന്ന് ആര്.ബി.ഐ.
എ.ടി.എം ഇടപാട് നടത്തുമ്പോള്‍ എന്തെങ്കിലും കാരണത്താല്‍ പണം ലഭിച്ചില്ലെങ്കിലും ബാങ്കുകള്‍ അത് ഉപഭോക്താവിന്റെ സൗജന്യ ഇടപാടുകളുടെ എണ്ണത്തില്‍ ഉള്‍പ്പെടുത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്.ബി.ഐയുടെ തീരുമാനം.
സാങ്കേതിക പ്രശ്നങ്ങള്‍, യന്ത്രത്തില്‍ പണമില്ലാത്തത്, തെറ്റായ പിന് അടിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം പണം ലഭിക്കാതിരിക്കുന്നത് ഇടപാടുകളുടെ എണ്ണത്തില്‍ പെടുത്താന്‍ കഴിയില്ല.
ഇതിനായി പ്രത്യേക നിരക്ക് ചുമത്താന്‍ സാധിക്കില്ലെന്നും ആര്.ബി.ഐ ബാങ്കുകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."