കാര്‍ഷികമേഖലക്കു പൊന്‍തൂവലായി പാഡികോയുടെ മോഡേണ്‍ റൈസ്മില്‍
പാറ: ജില്ലയിലെ കാര്‍ഷികമേഖയ്ക്ക് പൊന്‍തൂവലായി എലപ്പുള്ളിയില്‍ പാഡികോയുടെ ആധുനിക റൈസ്മില്‍ പ്രവര്‍ത്തനസജ്ജമായി. നംല്ലുസംഭരണത്തിന് സഹകരണമേഖലയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് എലപ്പുള്ളിയിലെ ആധുനിക റൈസ്മില്‍. 1.72 കോടി രൂപ സംവിധാനത്തോടെയാണ് പാഡി പാര്‍ ബോയിലിങ് & ഡ്രൈയര്‍ സംവിധാനത്തോടെയുള്ള റൈസ്മില്‍ ജില്ലയില്‍ത്തന്നെ ആദ്യത്തേതാണെന്നതിനാല്‍ നെല്ലറയുടെ നാടിനും അഭിമാനമേറെയാണ്. സഹകരണമേഖലയിലെ പ്രഥമ സംരംഭമായതിനാല്‍ പ്രതിദിനം 60 ടണ്‍ നെല്ല് സംസ്‌കരിക്കാനാവും.
നെല്ല് പുഴുക്കി ഉണക്കിയശേഷം പുറത്തുവരും. നിലവില്‍ നെല്ല് പുഴുക്കുന്ന സംവിധാനമുള്ള മില്ലുകളില്‍ ചൂട് വികിരണത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും. നിലവിലെ സംവിധാനത്തില്‍ താഴെ ഏറ്റവും കൂടുതല്‍ ചൂടും മുകളില്‍ കുറവു ചൂടുമായതിനാല്‍ അരിയുടെ ഗുണനിലവാരത്തില്‍ വ്യതിയാനമുണ്ടാകുമെന്നിരിക്കെ പുതിയ സംവിധാനങ്ങള്‍ അരിയുടെ ഗുണനിലവാരവും ഏകീകരിക്കാനാവും.
ദിവസവും രണ്ടു ഷിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ 30 ടണ്‍ വീതമുള്ള ഓരോ ഷിഫ്റ്റിലും ആദ്യ ഷിഫ്റ്റില്‍ പുഴുക്കി ഉണക്കലും അടുത്തത് അരക്കുന്നതുമാണ്. നിലവിലുണ്ടായിരുന്ന പാഡികോയുടെ മില്‍ പൊളിച്ചുമാറ്റിയാണ് പുതിയത് നിര്‍മ്മിച്ചിരിക്കുന്നത്.
ജില്ലയില്‍ തന്നെ 38 പാടശേഖരസമിതികളില്‍ നിന്നാണ് പാഡികോ നെല്ല് സംഭരിക്കുന്നതെങ്കില്‍ പുതിയ യൂണിറ്റ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ കൂടുതല്‍ പാടശേഖരസമിതികളില്‍ നിന്നും നെല്ല് സംഭരിക്കാനാവുമെന്നതും മേന്മയാണ്. നിലവില്‍ സഹകരണമേഖലയ്ക്ക് സംഭരണം നിശ്ചയിച്ചുവെങ്കിലും അടിസ്ഥാനസൗകര്യമില്ലെന്നു കാണിച്ച് സപ്ലൈകോ തന്നെയാണ് ഇപ്പോഴും ജില്ലയില്‍ നെല്ല് സംഭരണമേറ്റെടുത്തിരിക്കുന്നത്. ആധുനിക റൈസ്മില്‍ വ്യാഴാഴ്ച വ്യവസായമന്ത്രി പി. ജയരാജന്‍ ഉത്ഘാടനം ചെയ്തിരുന്നു.
നെല്ലറയുടെ നാടായിട്ടും ജില്ലയില്‍ കാര്‍ഷികമേഖലയിലെ ഏറ്റക്കുറച്ചിലുകള്‍ നെല്‍കര്‍ഷകരെ ദുരിതത്തിലാക്കുന്നുണ്ട്. നെല്ലുത്പാദനം കുറയുന്നതും നെല്ലുസംഭരണത്തിലെ അപാകതകളുമെല്ലാം ദുരിതംതീര്‍ക്കുന്ന കര്‍ഷകര്‍ക്ക് ഇനി അഭിമാനിക്കാനേറെയാണ്. പുതിയ മോഡേണ്‍ റൈസ്മില്‍ പ്രവര്‍ത്തനസജ്ജമായതോടെ കാര്‍ഷികമേഖലയിലും ഇനി ജില്ലയില്‍ നൂതന അധ്യായം കുറിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."