HOME
DETAILS

ക്വാറികള്‍ തുടങ്ങാന്‍ അവസരമൊരുക്കുന്ന മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്ന് സുധീരന്‍

  
backup
August 16 2019 | 19:08 PM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5

തിരുവനന്തപുരം: വ്യാപകമായ തോതില്‍ ക്വാറികള്‍ ആരംഭിക്കുന്നതിന് അവസരമൊരുക്കുന്ന മന്ത്രിസഭാ തീരുമാനവും തുടര്‍ ഉത്തരവും ബന്ധപ്പെട്ട നടപടികളും റദ്ദാക്കണമെന്ന് വി.എം സുധീരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് പട്ടയഭൂമിയില്‍ ഖനനം നടത്തുന്നതിന് വഴിയൊരുക്കുന്ന മന്ത്രിസഭാ തീരുമാനം ഉïായത് ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ്. ഉത്തരവ് മാര്‍ച്ച് എട്ടിനും. ജിയോളജിസ്റ്റും കൃഷി ഓഫിസറും വില്ലേജ് ഓഫിസറും ഉള്‍പ്പെടുന്ന കമ്മിറ്റി സ്ഥലം പരിശോധിച്ച് കൃഷിക്ക് യോഗ്യമല്ലെന്നും ഖനനയോഗ്യമാണെന്നുമുള്ള റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ എന്‍.ഒ.സി നല്‍കി ഖനനം തുടങ്ങാം എന്നായിരുന്നു തീരുമാനം. പരിസ്ഥിതി-സാമൂഹ്യ ആഘാതങ്ങളെ കുറിച്ച് യാതൊരു പരിശോധനയ്ക്കുള്ള വ്യവസ്ഥ പോലും ഇല്ലാതെയാണ് ഈ തീരുമാനം എന്നത് തികച്ചും അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടയഭൂമിയില്‍ വ്യാപകമായി ഖനനം നടത്താന്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന മന്ത്രിസഭാ തീരുമാനം പ്രകൃതിക്കും മനുഷ്യനും മേല്‍ വന്‍ ആഘാതമേല്‍പ്പിക്കും. അതിനാല്‍ തീരുമാനവും ബന്ധപ്പെട്ട നടപടികളും എത്രയും പെട്ടെന്ന് റദ്ദാക്കി ജനങ്ങളുടെ ആശങ്കയ്ക്ക് അറുതി വരുത്തണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago