HOME
DETAILS

മുത്വലാഖ് അറസ്റ്റ്: നിയമം ദുരുപയോഗം ചെയ്തതായി ആക്ഷേപം

  
backup
August 16 2019 | 19:08 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%96%e0%b5%8d-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae

മുക്കം: മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയതായി കാണിച്ച് യുവതി താമരശേരി കോടതിയില്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെ മുക്കം പൊലിസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുത്വലാഖ് നിരോധന നിയമം ദുരുപയോഗം ചെയ്തതായി ആക്ഷേപം. ഈ മാസം ഒന്നാം തിയതി വൈകുന്നേരം പരാതിക്കാരി റജ്‌നയുടെ വീട്ടില്‍ ചെന്ന് ഭര്‍ത്താവായ ഉസാം യുവതിയുടെ പിതാവിന്റെയും ബന്ധുക്കളുടെയും മുന്നില്‍ വച്ച് മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു എന്നാണ് പരാതി. എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും അന്ന് താന്‍ സ്ഥലത്തില്ലെന്നുമാണ് ഭര്‍ത്താവ് ഉസാം പറയുന്നത്.
2011 മെയ് 25 നാണ് ഇരുവരും വിവാഹിതരായത്. മുത്വലാഖ് ചൊല്ലി ഭര്‍ത്താവ് വിവാഹബന്ധം വേര്‍പ്പെടുത്തിയതായി കാണിച്ച് മുക്കം പൊലിസിനും കോഴിക്കോട് റൂറല്‍ എസ്.പിക്കും യുവതി പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് താമരശേരി കോടതിയിയെ സമീപിച്ചതെന്ന് പരാതിക്കാരിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് ഗാര്‍ഹിക പീഡന സംരക്ഷണ നിയമപ്രകാരം ഇവര്‍ക്കെതിരേ കോടതിയില്‍ കേസ് നല്‍കിയിരുന്നുവെന്നും ഇനി ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നല്‍കി ഭര്‍തൃ വീട്ടുകാര്‍ ഇടപെട്ട് കേസ് പിന്‍വലിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.
പിന്നീട് തന്നെ ഖത്തറിലേക്ക് കൊണ്ടണ്ടുപോവുകയും അവിടെവച്ച് മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതിയെ വിവാഹം കഴിക്കുവാന്‍ തന്നെ ഒഴിവാക്കുന്നതിനുവേണ്ടണ്ടി പീഡനം തുടര്‍ന്നുവെന്നും യുവതി പറയുന്നു. രണ്ടണ്ടു മാസം മുന്‍പ് നാട്ടിലെത്തിയ ശേഷം തന്നെ വീട്ടില്‍ കൊണ്ടണ്ടുപോയി വിടുകയുമായിരുന്നുവെന്നും പരാതിയിലുണ്ട്. ഇതിനു ശേഷം ഉസാം മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കുകയും ഓഗസ്റ്റ് ഒന്നാം തിയതി തന്റെ വീട്ടില്‍ വന്ന് ബന്ധുക്കളുടെ മുന്നില്‍ വച്ച് മുത്വലാഖ് ചൊല്ലുകയുമായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പ്രതിക്ക് ഖത്തറില്‍ ജോലിചെയ്യാനുള്ള വിസയുള്ളതിനാല്‍ ഏതുസമയത്തും വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെണ്ടന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്ന് കോടതി വാറണ്ടണ്ട് പുറപ്പെടുവിക്കുകയും പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം, മുത്വലാഖ് നിരോധന നിയമം സമൂഹം ഭയപ്പെട്ടത് പോലെ ദുരുപയോഗം ചെയ്യുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നിയമത്തിന്റെ ശൈശവ ദശയില്‍ തന്നെയുണ്ടായ ഈ സംഭവമെന്നും ഇത്തരം നിരവധി കേസുകള്‍ക്ക് ഇനിയും രാജ്യം സാക്ഷിയാകുമെന്നും കോഴിക്കോട് ബാറിലെ അഭിഭാഷകനും ജില്ലാ ലോയേഴ്‌സ് ഫോറം ജന.സെക്രട്ടറിയുമായ അഡ്വ. പി.സി നജീബ് പറഞ്ഞു. കള്ളക്കേസാണെന്ന് ബോധ്യപ്പെട്ടാലും കോടതിക്ക് ജാമ്യം നല്‍കാന്‍ കഴിയില്ല. നിയമമനുസരിച്ച് പരാതിക്കാരിയെ നിര്‍ബന്ധമായും കേള്‍ക്കണം. എന്നാല്‍ പരാതിക്കാരിയെ കേള്‍ക്കാന്‍ വല്ല കാരണത്താലും സാധിക്കാതെ പോയാല്‍ ഭര്‍ത്താവ് ജയിലടക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുക. കോടതികള്‍ ഇത്തരം ദുരുപയോഗ സാധ്യതയെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുന്നത് കൊണ്ടാണ് പലപ്പോഴും നിരപരാധികള്‍ രക്ഷപ്പെടുന്നത്. നിയമം കൊണ്ടുവന്നത് സ്ത്രീകളെ വിവാഹമോചനം ചെയ്യുന്നത് തടയാനാണെങ്കില്‍, അവിഹിതമായി വിവാഹമോചനം നേടാന്‍ സ്ത്രീകളാണ് ഇത് ദുരുപയോഗം ചെയ്യുന്നതെന്നും ഇവര്‍ തമ്മിലുള്ള കേസില്‍ 2014ല്‍ വിധി വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേസ് കെട്ടിച്ചമച്ചത്, ത്വലാഖ് ചൊല്ലിയിട്ടില്ല; തയാറാണെങ്കില്‍ ഒന്നിച്ച് ജീവിക്കാമെന്നും ഉസാം

മുക്കം: മുത്വലാഖ് നിരോധന നിയമപ്രകാരം നല്‍കിയ കേസ് കെട്ടിച്ചമച്ചതാണെന്നും ഒരു ത്വലാഖ് പോലും ചൊല്ലിയിട്ടില്ലെന്നും യുവതിയെ ഇപ്പോഴും ഭാര്യയായി കൂടെ കൂട്ടാന്‍ തയാറാണെന്നും ഉസാം. ഓഗസ്റ്റ് ഒന്നിന് അവരുടെ വീട്ടില്‍ ചെന്ന് മുത്വലാഖ് ചൊല്ലിയെന്ന വാദം കള്ളമാണ്. അന്നു താന്‍ ആ വഴിക്കു തന്നെ പോയിട്ടില്ല. വിവാഹമോചനം ആവശ്യപ്പെട്ടത് അവരാണ്. റജ്‌നയുടെ ആവശ്യപ്രകാരം വിവാഹമോചനം നേടാന്‍ ഇരുവിഭാഗവും ധാരണയിലെത്തിയതാണെന്നും ഉസാം പറയുന്നു.
വിവാഹ ബന്ധം തുടര്‍ന്നു പോകാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ വിവാഹബന്ധം വേര്‍പ്പെടുത്തി തരണമെന്നും ആവശ്യപ്പെട്ട് ജൂലൈ 29ന് യുവതി മുദ്ര പേപ്പറില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ എനിക്ക് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ താല്‍പര്യം ഉണ്ടണ്ടായിരുന്നില്ലെന്നും ഉസാം പറഞ്ഞു. നിയമത്തെ ദുരുപയോഗം ചെയ്ത് കേസ് കൊടുക്കുകയായിരുന്നു. സാമ്പത്തികമായി ദുരുപയാഗം ചെയ്യുന്നതിന് വേണ്ടിയുള്ള കള്ളക്കേസാണിതെന്നും ഉസാം പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതായത് കൊണ്ടണ്ടാണ് ജാമ്യം ലഭിച്ചതെന്നും യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണങ്ങള്‍ കള്ളമാണെന്നും ഉസാമിന്റെ ബന്ധുക്കളും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago
No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago