വനത്തില്‍ വിള്ളല്‍: ആശങ്കയകറ്റാന്‍ മന്ത്രിയും കലക്ടറും മലകയറി
ചേലക്കര(തൃശൂര്‍): കൊണ്ടാഴി പാറമേല്‍ മേലേമുറിയില്‍ ജനവാസ കേന്ദ്രത്തിന് മുകളിലെ വനത്തില്‍ വിള്ളലുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ആശങ്കയകറ്റാന്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്റെയും ജില്ലാ കലക്ടര്‍ എസ്.ഷാനവാസിന്റെയും നേതൃത്വത്തില്‍ മലകയറി പരിശോധന നടത്തി. വിള്ളലിനെ തുടര്‍ന്ന് മലയുടെ ഏതാനും ഭാഗങ്ങള്‍ ഇടിഞ്ഞ നിലയിലാണ്.
ഈ പ്രദേശത്തെ ഭൂമിയുടെ ഘടന ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്നും വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമെ മേഖലയില്‍ നിന്ന് വീടൊഴിഞ്ഞ് പോയ 60 കുടുംബങ്ങളെ തിരികെ കൊണ്ടുവരുന്ന കാര്യം ആലോചിക്കാനാവൂ എന്നും മന്ത്രി വ്യക്തമാക്കി.പ്രശ്‌നബാധിത പ്രദേശത്തെ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. യു.ആര്‍ പ്രദീപ് എം.എല്‍.എ, കുന്നംകുളം എ.സി.പി ടി.എസ് സിനോജ്, തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ ഇ.വി രാജു എന്നിവരുമടങ്ങുന്ന സംഘമാണ് ചെങ്കുത്തായ മലകയറി പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."