ലൈഫ് ഭവന പദ്ധതി സിമന്റ് കട്ടകള്‍ സൗജന്യ വിതരണത്തിനായി ഒരുങ്ങുന്നു
മാള: പ്രളയ ദുരന്തത്തില്‍ ഭവനങ്ങള്‍ നഷ്ടപെട്ടവര്‍ക്ക് വനിതകള്‍ സിമന്റ് കട്ടകള്‍ സൗജന്യ വിതരണത്തിന് ഒരുങ്ങുന്നു. പൊയ്യ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ വനിതാ സിമന്റ് കട്ട നിര്‍മാണ യൂനിറ്റ് വഴിയാണ് പ്രളയ ദുരന്തത്തില്‍ ഭവനങ്ങള്‍ നഷ്ടപെട്ടവര്‍ക്ക് മിതമായ വിലയില്‍ സിമന്റ് കട്ടകള്‍ വിതരണം ചെയ്യുന്നത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി കുടുംബശ്രീയുടെ സഹകരത്തോടെ പൊയ്യ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ആരംഭിച്ച സിമന്റ് കട്ട നിര്‍മാണ യൂനിറ്റ് പഞ്ചായത്ത് പ്രസിഡന്റ് ടി.എം രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഹെന്‍സി ഷാജു അധ്യക്ഷയായി. തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍ വീണ ജോണ്സണ്, കുടുംബശ്രീ അംഗം സെക്രട്ടറി സുജന്‍ പൂപ്പത്തി, മാള ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ ലൈല, ഓവര്‍സീയര്‍ മീനുജോഷി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായ ജിഷി, ജെന്‍സി എന്നിവര്‍ സംസാരിച്ചു.
10 തൊഴിലാളികള്‍ക്ക് 636 തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്ന 4,99,998 രുപ വകയിരുത്തിയ യൂനിററാണ് തുറന്നത്. കട്ട നിര്‍മ്മാണത്തിന് വേണ്ട അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനുള്ള തുകയും, തൊഴിലാളികള്‍ക്കുള്ള കൂലിയും തൊഴിലുറപ്പ് പദ്ധതി വഴി ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."