അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിക്കണമെന്നാവശ്യം
പാനൂര്‍: അപകടഭീഷണി ഉയര്‍ത്തുന്ന റോഡരികിലെ തണല്‍മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യം. പാനൂര്‍ പുത്തൂര്‍ റോഡരികില്‍ വൈദ്യര്‍പീടികയ്ക്കു സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേര്‍ന്നുള്ള തണല്‍മരത്തിന്റെ വേരുകള്‍ അറ്റ നിലയിലായിട്ട് കാലമേറെയായി.
അപകടസാധ്യത കണക്കിലെടുത്ത് ബസ് ഷെല്‍ട്ടര്‍ നാട്ടുകാര്‍ കയര്‍കെട്ടി അടച്ചിട്ടിരിക്കുകയാണ്. മരം കടപുഴകിയാല്‍ തൊട്ടടുത്ത ഹൈടെന്‍ഷന്‍ വൈദ്യുതലൈനില്‍ തട്ടി അപകടം സംഭവിക്കാനും ഇടയുണ്ട്. തൊട്ടുമുന്നിലെ അയ്യപ്പ മഠത്തിനും ബസ് ഷെല്‍ട്ടറിനും കേടുപാടുകളുണ്ടാകുമെന്നുറപ്പാണ്.
താഴെ കുന്നോത്തുപറമ്പിലെ തണല്‍മരവും അപകട ഭീഷണിയിലാണ്. തൊട്ടടുത്ത രണ്ടു വിദ്യാലയങ്ങള്‍, സഹകരണ ആശുപത്രി, ജുമാമസ്ജിദ് എന്നിവയുടെ മേധാവികള്‍ മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്കു പരാതി നല്കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
സെന്‍ട്രല്‍ കുന്നോത്തുപറമ്പ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികിലേയും മീത്തലെ കുന്നോത്തുപറമ്പിലേയും പുത്തൂര്‍ ആനപ്പാലത്തിനടുത്തെയും തണല്‍മരങ്ങള്‍ മുറിക്കണമെന്നും നാട്ടുകാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."