HOME
DETAILS

മലയാളികള്‍ ഇനിയെങ്കിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒന്നു വായിക്കുമോ?

  
backup
August 16 2019 | 19:08 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ജനങ്ങള്‍ വീണ്ടും ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതില്‍ ഒരത്ഭുതവുമില്ല. 2018 ലെ പ്രളയാനന്തര കേരളത്തിലാണ് ഗാഡ്ഗില്‍ വീണ്ടും ചര്‍ച്ച ചെയ്യാനാരംഭിച്ചത്. ഏഴു വര്‍ഷം മുമ്പാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്ന് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും ചില മത സംഘടനകളും ഒത്തുചേര്‍ന്ന് എതിര്‍ത്ത് കേരളത്തിന് വെളിയിലേക്ക് കളയണമെന്ന് തീരുമാനിച്ച റിപ്പോര്‍ട്ട് എങ്ങിനെയാണ് ഇപ്പോള്‍ പുനര്‍ജനിക്കുന്നത്? കേരളത്തിന്റെ എല്ലാ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒറ്റമൂലിയാണെന്ന് വിശ്വസിക്കാനാവില്ല. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് നിര്‍ണായക പ്രാധാന്യമുണ്ട്.

കേരളത്തിന്റെ നിലനില്‍പ്പിന് പശ്ചിമഘട്ടം എത്രത്തോളം അനിവാര്യമാണെന്ന് നമുക്കറിയാം. അതീവ ദുര്‍ബലമായ ഒരു പാരിസ്ഥിതിക ഘടനയാണ് കേരളത്തിനുള്ളത്. കിഴക്ക് സഹ്യപര്‍വതം മുതല്‍ പടിഞ്ഞാറ് അറബിക്കടല്‍ വരെ നമുക്ക് വളരെക്കുറച്ചേ വീതിയുള്ളൂ. സഹ്യപര്‍വതത്തില്‍ നിന്നാണ് നമുക്ക് നദികളുണ്ടാവുന്നതും അവിടെയാണ് നമ്മുടെ ഒട്ടേറെ സ്രോതസുകളും ജൈവ വൈവിധ്യമേഖലയും. ചായ, കാപ്പി തുടങ്ങിയ കയറ്റുമതി ഉല്‍പ്പന്നങ്ങളായാലും റബറായാലും ഏലമായാലും കുരുമുളകായാലും. അത്തരം സാമ്പത്തിക ഘടകങ്ങളുടെയും നമ്മുടെ കാര്‍ഷിക വ്യവസ്ഥയുടെയും നട്ടെല്ല് അവിടെയാണ്.

നമ്മുടെ ഭരണകൂടങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രമായും വൈദ്യുത ഉല്‍പ്പാദന അണക്കെട്ടുകളുടെ കേന്ദ്രമായും ഒക്കെ കാണുന്നത് പശ്ചിമഘട്ടത്തെ തന്നെയാണ്. ജൈവവൈവിധ്യവും ആയുര്‍വേദവും അതിന്റെ ഉപോല്‍പ്പന്നങ്ങളാണ്. ഈ പശ്ചിമഘട്ടത്തെ എങ്ങിനെയാണ് സംരക്ഷിക്കേണ്ടത്? എന്താണ് അതിന്റെ തകരാര്‍? -എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ പല പഠനങ്ങളും നടന്നിട്ടുണ്ട്. സെസ് പോലുള്ള സ്ഥാപനങ്ങള്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗക്കാര്‍, അതുപോലെ നിരവധി വ്യക്തിഗത പഠനങ്ങള്‍ ഇതെല്ലാം നടന്നിട്ടുണ്ട്. മാധവ് ഗാഡ്ഗില്‍ ചെയ്തത് അതു വരെയുള്ള എല്ലാ വിവരങ്ങളും കോര്‍ത്തിണക്കി, കേവലം ഒരു പാരിസ്ഥിതിക ശാസ്ത്രജ്ഞന്‍ എന്നതിലുപരി പാരിസ്ഥിതിക സാമൂഹിക ശാസത്രജ്ഞന്‍ എന്ന നിലക്കാണിതില്‍ ഇടപ്പെട്ടത്. പശ്ചിമഘട്ടത്തെ പാരിസ്ഥിതിക ദുര്‍ബലതയനുസരിച്ച് വ്യത്യസ്ഥ മേഖലകളാക്കി തിരിച്ചു.

ഇതെന്തോ വലിയ തകരാറാണെന്നാണ് നമ്മളില്‍ പലരും പറഞ്ഞു കേട്ടത്. 1986 ലെ പരിസ്ഥിതി നിയമമനുസരിച്ച് ഇത്തരം മേഖലകളെ പരിസ്ഥിതി ദൗര്‍ബല്യം അനുസരിച്ചുള്ള വേര്‍തിരിവുണ്ടാകണമെന്നും ഓരോ സ്ഥലങ്ങളിലും ഏതുതരം ഇടപെടലുണ്ടാവണമെന്നും അന്ന് കൃത്യമായി പറഞ്ഞു വച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് 1991 ല്‍ തീരദേശ സംരക്ഷണ നോട്ടിഫിക്കേഷന്‍ വന്നത്. അവിടെയും ഇതേപോലെ വിവിധ സോണുകളായി വിഭജിച്ചു, ഓരോ മേഖലകളിലെയും ഇടപെടലുകള്‍ക്ക് പരിമിതി ഏര്‍പ്പെടുത്തി. ഇവിടെയും അതു തന്നെയാണ് സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കാനേ പാടില്ലെന്ന് പറയുന്നവര്‍ നിയമം പാലിക്കാനേ പാടില്ലെന്ന് പറയുന്നവരെപ്പോലെയാണ്.

1986 ലെ നിയമ വ്യവസ്ഥയനുസരിച്ച് സോണ്‍ ചെയ്യുമ്പോള്‍ ഗാഡ്ഗില്‍ ഒരിക്കലും പ്രത്യേക സ്ഥലത്ത് ഇന്ന രൂപത്തില്‍ എന്നു പറഞ്ഞില്ല. ഒരു പ്രത്യേക മേഖലയെ കണ്ടെത്തുകയും അവിടെ സോണ്‍ ഒന്ന് എന്ന് രേഖപ്പെടുത്തുകയും അതിന്റെ വിശദാംശങ്ങള്‍ ഓരോ ഗ്രാമസഭയിലും ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. നമ്മുടെ രാഷ്ട്രീയ കക്ഷികളും നേതാക്കളും ചെയ്ത ആദ്യ കാര്യം ഇത് മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യണമെന്ന ഗാഡ്ഗിലിന്റെ ആവശ്യം പൂര്‍ണമായി തള്ളിക്കളയുകയായിരുന്നു. മാത്രവുമല്ല വളരെ ക്രൂരമായ നിലയില്‍ ഗാഡ്ഗിലിനെതിരേ തിരിയുകയായിരുന്നു പലരും.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരേ ഇത്ര രൂക്ഷമായ ആക്രോശമുണ്ടായത് എന്താണെന്ന് ഇപ്പോള്‍ നമുക്ക് വ്യക്തമായി അറിയാം. അന്ന് കര്‍ഷകരെ മുന്‍ നിര്‍ത്തിയാണ് പ്രക്ഷോഭമുണ്ടായതെങ്കിലും കാര്‍ഷിക മേഖലയില്‍ ഗാഡ്ഗില്‍ പറഞ്ഞ കാര്യങ്ങള്‍ കര്‍ഷകരെ അത്ര ദ്രോഹിക്കുന്നതല്ല എന്ന് നമുക്കിന്ന് വ്യക്തമാണ്. എന്നാല്‍ തെറ്റായ പ്രചാരണങ്ങളായിരുന്നു ഇവിടെ അഴിച്ചുവിട്ടത്. ജനിതകമായി രൂപഭേദം വരുത്തിയ വിത്തുകള്‍ പാടില്ലെന്നും ജൈവ കൃഷിയിലേക്ക് മാറണമെന്നും പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറക്കണമെന്നുമൊക്കെയുള്ളത് സംസ്ഥാന സര്‍ക്കാരിന്റെ തന്നെ നയമാണ്.

ചരിഞ്ഞ പ്രദേശങ്ങളില്‍ ഒരിക്കലും ആവര്‍ത്തന കൃഷി പാടില്ല എന്നത് സെസ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിര്‍ദേശമാണ്. 30 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ റിസോര്‍ട്ടുകളോ മറ്റ് കെട്ടിടങ്ങളോ ഖനങ്ങളോ റോഡ് പോലുള്ള നിര്‍മാണങ്ങളോ നടത്താന്‍ പാടില്ലെന്നത് ഇത്തരം സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പറഞ്ഞതിനാണ് ഗാഡ്ഗിലിനെതിരേ ആഞ്ഞടിച്ചത്. യഥാര്‍ഥത്തില്‍ കര്‍ഷകരായിരുന്നില്ല അതിന്റെ ഇരകള്‍. മറിച്ച് പാറമടക്കാരും കൈയേറ്റക്കാരും റിസോര്‍ട്ട് ലോബികളുമൊക്കെയായിരുന്നു. ഈ സത്യം ഒരിക്കലും പുറത്ത് വന്നില്ല. കാരണം രാഷ്ട്രീയക്കാരും ചില മത നേതാക്കളും ഒറ്റക്കെട്ടായി മറുവശത്ത് നിന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ തന്നെയാണ് രണ്ട് പ്രളയങ്ങളിലും കനത്ത നാശമുണ്ടായത്. ഖനന മേഖലകളുമായി ഉരുള്‍പ്പൊട്ടലുകള്‍ക്ക് കൃത്യമായി ബന്ധമുണ്ടെന്ന് സര്‍ക്കാരിന് തന്നെ സമ്മതിക്കേണ്ടി വന്നതുകൊണ്ടാണ് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ഖനനങ്ങളും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

ഇതെന്തുകൊണ്ട് മുമ്പ് തോന്നിയില്ല എന്നതാണ് ചോദ്യം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഖനന മേഖലയില്‍ നിരവധി ഇളവുകളാണ് നല്‍കിയിട്ടുള്ളത്. ജനവാസ മേഖലയില്‍ നിന്നും ക്വാറികളുടെ അകലം നൂറു മീറ്ററില്‍ നിന്നും 50 ആക്കി. അത് വലിയൊരു തെറ്റായിരുന്നു. കേരളത്തില്‍ ജനസാന്ദ്രത കൂടുതലാണെന്ന വിചിത്ര വാദമാണ് ഇതിനെ ന്യായീകരിക്കാനായി പറഞ്ഞത്. ജനസാന്ദ്രത കൂടുമ്പോള്‍ പാറമട കൂടുതല്‍ ദൂരത്തേക്ക് മാറ്റുകയല്ലേ ശരിക്കും ചെയ്യേണ്ടത്? കാസര്‍കോട് പരപ്പയിലായാലും ഇപ്പോള്‍ ഉരുള്‍പൊട്ടിയ കവളപ്പാറയിലായാലും മേപ്പാടിയിലായാലും ഇനി വലിയ സാധ്യത നിലനില്‍ക്കുന്ന കോട്ടയത്തെ കുട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, വലീന്ത്യ തുടങ്ങിയ സ്ഥലങ്ങളിലായാലും തിരുവനന്തപുരത്തെ വെള്ളറടയിലായാലും എല്ലാ നിയമങ്ങളും ലംഘിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്ക് പിന്‍ബലം നല്‍കുന്ന രാഷ്ട്രീയ നേതാക്കളെയാണ് നമുക്ക് കാണാന്‍ കഴിയുക. ഉദ്യോഗസ്ഥര്‍ അതിന് കൂട്ടുനില്‍ക്കുകയുമാണ്. 2015-16 ല്‍ ഉണ്ടാക്കിയ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനുണ്ട്.

അത് ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇപ്പോഴുള്ള പാറമടകളില്‍ പലതും പണ്ടേ പൂട്ടിപ്പോകുമായിരുന്നു. ഇപ്പോള്‍ ഗാഡ്ഗില്‍ വീണ്ടും ചര്‍ച്ചയാവുമ്പോള്‍ ആ റിപ്പോര്‍ട്ട് ഒന്നു വായിക്കാനെങ്കിലും മലയാളി തയ്യാറാവണം. വരും തലമുറയെങ്കിലും ആപത്തുകളില്‍ നിന്ന് സുരക്ഷിതരാവേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago