HOME
DETAILS

റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിങ് വിഭാഗം പ്രവര്‍ത്തനം അവസാനിപ്പിച്ചു

  
backup
June 05 2017 | 20:06 PM

%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b5%8d

 


മലപ്പുറം: അഴിമതിക്കെതിരേ വിജിലന്‍സ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന റിസര്‍ച്ച് ട്രെയ്‌നിങ് വിഭാഗത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിയുടെ തോത് കണ്ടെത്തുകയും അവയെ റാങ്ക് ചെയ്ത് അഴിമതി കുറയ്ക്കാനും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ആവശ്യമായ നടപടി നിര്‍ദേശിക്കുകയുമായിരുന്നു റിസര്‍ച്ച് ട്രയ്‌നിങ് വിഭാഗത്തിന്റെ ലക്ഷ്യം. വിഭാഗത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അഴിമതി വരുദ്ധപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സിന്റെ ചുമതല ഏറ്റെടുത്തതോടെയാണ് വിജിലന്‍സ് റിസര്‍ച്ച് ട്രെയിനിങ് വിഭാഗം വേണ്ടെന്നുള്ള തീരുമാനമുണ്ടായത്.
അഴിമതിയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള ആപ്ലിക്കേഷനുകളും ഇതോടെ പ്രവര്‍ത്തനരഹിതമാകും. റിസര്‍ച്ച് ട്രയ്‌നിങ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള വിസില്‍ നൗ, എറൈസിങ് കേരള തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയായിരുന്നു പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള അവസരമുണ്ടായിരുന്നത്. ജില്ലയില്‍ മാത്രം 224 പരാതികളാണ് ഇതുവഴി ലഭിച്ചിരുന്നത്. നേരില്‍ ബോധ്യപ്പെട്ട അഴിമതിയെ കുറിച്ചുള്ള തെളിവുകള്‍, പത്രവാര്‍ത്തകള്‍, പരാതികള്‍ എന്നിവ അപ്‌ലോഡ് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. അയക്കുന്ന ആളുകളെ കുറിച്ച വിവരം രഹസ്യമായിരിക്കുമെന്നതിനാല്‍ ഈ ആപ്ലിക്കേഷനുകള്‍ ഏറെ ജനപ്രിയമായിരുന്നു.
ഗ്രാമങ്ങളിലേക്ക് ഉള്‍പ്പെടെ കടന്നുചെന്ന്, ജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ നേരിട്ടു കഴിയുന്ന വിധത്തിലായിരുന്നു വിഭാഗത്തിന്റെ പ്രവര്‍ത്തനം. ഗ്രന്ഥശാലകളുമായി ബന്ധപ്പെട്ട് ജാഗ്രതാശാലകള്‍ സ്ഥാപിച്ച് ഗ്രന്ഥശാലാ അംഗങ്ങളെ അംഗങ്ങളാക്കി വിജില്‍നെറ്റ് എന്ന പേരില്‍ വിജിലന്‍സിന്റെ കണ്ണികളാക്കി മാറ്റിയ പദ്ധതിയും ശ്രദ്ദേയമായിരുന്നു.
കുടുംബശ്രീ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ക്ലാസുകള്‍ സംഘടിപ്പിക്കുകയും അഴിമതി സംബന്ധിച്ച വിവരങ്ങള്‍ വിജിലന്‍സിന് നേരിട്ട് നല്‍കാനുള്ള തരത്തിലേക്ക് സാധാരണക്കാരനെ മാറ്റുകയും ചെയ്ത പദ്ധതിയായിരുന്നു ഇത്.
അഴിമതി പൂര്‍ണമായും തുടച്ചുനീക്കുകയെന്ന ഇടതു സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം വച്ചായിരുന്നു ട്രയ്‌നിങ് വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago