HOME
DETAILS
MAL
തിരിച്ചുവരവ് ഗംഭീരമാക്കി ശ്രീശങ്കര്‍
backup
August 16 2019 | 20:08 PM
പാട്യാല: അഞ്ചു മാസത്തിന് ശേഷം ലോങ്ജംപ് പിറ്റിലെത്തിയ കേരള താരം എം. ശ്രീശങ്കര്‍ തിരിച്ചുവരവ് ഗംഭീരമാക്കി. പാട്യാലയിലെ നേതാജി സുഭാഷ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സ് 5ല്‍ സീസണിലെ മികച്ച ദൂരമായ 8.00 മീറ്റര്‍ ചാടിയാണ് താരം ലോങ് ജംപ് പിറ്റിലേക്കുള്ള മടങ്ങിവരവ് അവിസ്മരണീയമാക്കിയത്. മുന്‍പ് മാര്‍ച്ച് രണ്ടിനാണ് താരം അവസാനമായി ഇന്ത്യന്‍ മണ്ണില്‍ ചാടിയത്.
അന്ന് 7.97 മീറ്റര്‍ ദൂരം താണ്ടാനേ താരത്തിനായുള്ളൂ. എങ്കിലും ഭുവനേശ്വറില്‍ ശ്രീശങ്കര്‍ തന്നെ സ്ഥാപിച്ച 8.20 മീറ്റര്‍ മറികടക്കാന്‍ കഴിഞ്ഞില്ല. കാലിനേറ്റ പരുക്കാണ് താരത്തെ ട്രാക്കില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."