പരിസ്ഥിതി ദിനത്തില്‍ പ്രകൃതിക്ക് തണലൊരുക്കി ജില്ല
തൃക്കരിപ്പൂര്‍: പാലിനേക്കാള്‍ വില കുപ്പിവെള്ളത്തിന് നല്‍കേണ്ട അവസ്ഥയിലേക്ക് മനുഷ്യന്‍ എത്തിയത് പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ ദുരന്തഫലമാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. വനം വന്യ ജീവി വകുപ്പ്, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം എന്നിവര്‍ സയുക്തമായി സംഘടിപ്പിച്ച ഹരിത കേരളം പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യന്റെ അത്യാഗ്രഹമാണ് ഇത്തരത്തിലുള്ള ദുരന്തഫലം നാം അനുഭവിക്കുന്നത്. പൂര്‍വികര്‍ വച്ചുപിടിപ്പിച്ച മരങ്ങളും വനങ്ങളും ഉണ്ടായതുകൊണ്ടാണ് ഈ പ്രതിസന്ധി തരണം ചെയ്യുന്നത്. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. സ്‌കൂളില്‍ ഒരുക്കിയ ജൈവ വൈവിധ്യ പാര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. വനമിത്ര പുരസ്‌കാര ജേതാവ് പി.വി ദിവാകരന്‍ കടിഞ്ഞിമൂലക്ക് ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു ഉപഹാരം വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ.കെ സുരേഷ്‌കുമാര്‍ പരിസ്ഥിതി സന്ദേശം നല്‍കി. എം. രാജീവന്‍, കെ.വി ബിന്ദു, ഒ. ബീന, പി. വിനു, വി. ചന്ദ്രിക, പി.പി കുഞ്ഞികൃഷ്ണന്‍, പി. സുരേഷ്‌കുമാര്‍, എം.വി കുഞ്ഞികോരന്‍, കെ.എന്‍ വാസുദേവന്‍ സംസാരിച്ചു. ഹരിത കേരളം മാലിന്യമുക്ത സന്ദേശത്തിന്റെ ഭാഗമായി ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ സൈക്കിള്‍ റാലി പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ ഫ്‌ളാഗോഫ് ചെയ്തു. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. ബിജു സ്വാഗതവും ദാമു കാര്യത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."