ലങ്കയ്ക്കെതിരായ ടെസ്റ്റ്: കിവീസ് തകരുന്നു
ഗാല്ലി: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാംദിനം അവസാനിക്കുമ്പോള്‍ കിവീസ് തകര്‍ച്ചയിലേക്ക്. നേരത്തേ അഞ്ചിന് 95 എന്ന നിലയില്‍ നിലം പതിച്ച ന്യൂസിലന്‍ഡിനെ ബി.ജെ വാട്ട്ലിങാണ് താങ്ങി നിര്‍ത്തിയത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴു വിക്കറ്റിന് 195 എന്ന നിലയിലാണവര്‍. ഇതോടെ ടീമിന് 177 റണ്‍സിന്റെ ലീഡായി.
നേരത്തേ ടോസ് നേടിയ കിവീസ് ആദ്യ ഇന്നിങ്സില്‍ 249 റണ്‍സെടുത്തപ്പോള്‍ ലങ്കയുടെ ആദ്യ ഇന്നിങ്സ് പോരാട്ടം 267 റണ്‍സില്‍ അവസാനിച്ചു. തുടര്‍ന്ന് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സില്‍ ഇറങ്ങിയ കിവീസാണ് നിലവില്‍ 177 റണ്‍സിന്റെ ലീഡില്‍ നില്‍ക്കുന്നത്. അഞ്ചാമനായിറങ്ങി നിര്‍ണായക 63 റണ്‍സെടുത്താണ് വാട്ട്ലിങ് ടീമിന് കരുത്തായത്.
18 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി മൂന്നാംദിനം തങ്ങളുടെ രണ്ടാം ഇന്നിങ്സ് ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡിന്റെ മുന്‍നിര ബാറ്റ്സ്മാന്മാര് നിരാശ നല്കി.
45 റണ്‍സെടുത്ത ടോം ലഥാം മാത്രമാണ് ടോപ് ഓര്‍ഡറില്‍ പൊരുതി നിന്നത്. തുടര്‍ന്നാണ് വാട്ട്ലിങ് ചെറുത്തുനില്‍പ്പ് നടത്തിയത്. സോമര്‍വില്ലി (5*)യാണ് വാട്ട്ലിങിനൊപ്പം ക്രീസില്‍. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയ നാല് വിക്കറ്റ് നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."