ബി.ജെ.പി ലോങ് മാര്‍ച്ച് നടത്തേണ്ടത് നരേന്ദ്ര മോദിയുടെ വസതിയിലേക്ക്: പ്രയാര്‍ ഗോപാലകൃഷ്ണന്‍
കൊല്ലം: ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്ന് സമരം ചെയ്യുന്ന ബി.ജെ.പിയുടെ നിലപാട് കാപട്യമാണെന്നും ഓര്‍ഡിനന്‍സ് കൊണ്ടുവരുവാന്‍ ബി.ജെ.പി മാര്‍ച്ച് നടത്തേണ്ടത് നരേന്ദ്ര മോദിയുടെ വസതിയിലേക്കാണെന്നും മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രയാര്‍.
ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരം സംരക്ഷിക്കാന്‍ അടിയന്തിര ഓര്‍ഡിനന്‍സ് കൊണ്ടുവരുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംഗമത്തില്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം അസംബ്ലി പ്രസിഡന്റ് പി.കെ അനില്‍കുമാര്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി എസ്. ശ്രീകുമാര്‍, ഗീതാകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി സെക്രട്ടറിമാരായ ആര്‍.എസ്. അബിന്‍, ഷെഫീഖ് കിളികൊല്ലൂര്‍, ഷെഫീഖ് ചെന്താപ്പൂര്, ജയകൃഷ്ണന്‍, ബിനോയി ഷാനൂര്‍, ആര്‍. ശശിധരന്‍പിളള, കിളികൊല്ലൂര്‍ മണ്ഡലം പ്രസിഡന്റുമാരായ സക്കീര്‍ ഹുസൈന്‍, ശശിധരന്‍പിളള, നിസാം അയത്തില്‍, ഉദയഭാനു, പാലത്തറ രാജീവ്, ഷാ സലീം, ഷാമോന്‍, അയത്തില്‍ ഫൈസല്‍, ഹാരീസ് കട്ടവിള, അനസ് പള്ളിമുക്ക്, ഉണ്ണി കട്ടവിള, ജയരാജ്, അസിമുദ്ദീന്‍, ലിജു മയ്യനാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."