ചരക്കു സേവന നികുതിയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്
കൊച്ചി: ചരക്കു സേവന നികുതിയെ സ്വാഗതം ചെയ്യുമ്പോഴും ചരക്കു സേവന നികുതിക്കായി നിശ്ചയിച്ചിട്ടുള്ള നിരക്കുകളിലെ അപാകതകള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന് പ്ലാസ്റ്റിക് വ്യവസായ മേഖല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ആവശ്യമായ വസ്തുക്കള്‍ക്ക് അഞ്ചു ശതമാനമോ 12 ശതമാനമോ ചരക്കു സേവന നികുതി ചുമത്താനാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. മറ്റു ചില ഇനങള്ക്ക് 18 ശതമാനം നികുതി നിഷ്കര്‍ഷിക്കുമ്പോള്‍ ആഡംബര ഇനങ്ങള്‍ക്കാണ് 28 ശതമാനം നികുതി ചുമത്തുമെന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഏതാനും ചില പ്ലാസ്റ്റിക് ഇനങ്ങള്‍ മാത്രം 12 ശതമാനത്തിനു താഴെയുള്ള നിരക്കില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഭൂരിഭാഗം ഇനങ്ങളേയും 18 ശതമാനത്തിനു കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചില ഇനങ്ങളെ 28 ശതമാനത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ മൊത്തത്തിലുള്ള നികുതി വര്‍ധനവ് ആയിരക്കണക്കിനു വരുന്ന ചെറുകിടഇടത്തരം പ്ലാസ്റ്റിക് വ്യവസായികളെ മാത്രമല്ല, രാജ്യത്തെ സാധാരണക്കാരായ ഉപഭോക്താക്കളേയും വലിയ തോതില്‍ ബാധിക്കും.
പ്ലാസ്റ്റിക് ഫര്‍ണീച്ചര്‍, ടാര്‍പോളിന്‍, ഓഫിസ് സ്ക്കൂള് ആവശ്യങ്ങള്‍ക്കായുള്ള പ്ലാസ്റ്റിക്കുകള്‍,വാക്വം ഫ്ളാസ്ക്കുകള്‍, പി.വി.സി. ഫ്ളോറിങുകള് തുടങ്ങിയവയും മറ്റെങ്ങും പരാമര്‍ശിക്കാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും 28 ശതമാനം ചരക്കു സേവന നികുതി ബാധകമായ വിഭാഗത്തിലാണു പെടുത്തിയിരിക്കുന്നതെന്ന് പ്ലാസ്റ്റ് ഇന്ത്യ ഫൗണ്‍േഷന്‍ പ്രസിഡന്റ് കെ. കെ. സെക്സാരിയ ചൂïിക്കാട്ടി. പ്ലാസ്റ്റിക് ഫര്‍ണീച്ചറുകള്‍ ഭാരം കുറഞ്ഞവയും ചെലവു കുറഞ്ഞവയുമാണെങ്കിലും ഗതാഗത, ശേഖരണ, വിതരണ ചെലവുകള്‍ വളരെ ഉയര്‍ന്ന നിലയിലാണെന്നും അദ്ദേഹം ചൂïിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."