അഞ്ചര കോടിയുടെ പദ്ധതികള്‍ക്ക് അനുമതി
മാഹി: കേന്ദ്രാവിഷ്‌കൃതസമഗ്ര ഊര്‍ജ്ജവികസന പദ്ധതിയുടെ ഭാഗമായി മാഹി വൈദ്യുതി വകുപ്പില്‍ അഞ്ചരകോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുമതി.
പദ്ധതിയുമായി ബന്ധപ്പെട്ട് പുതുച്ചേരി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും മാഹി എം.എല്‍.എ ഡോ വി രാമചന്ദ്രനും നടത്തിയ ചര്‍ച്ചയിലാണ് അഞ്ചരക്കോടിയുടെ പദ്ധതി നടപ്പിലാക്കുമെന്ന് എം.എല്‍.എയ്ക്ക് ഉറപ്പു നല്‍കിയത്. പള്ളൂര്‍ സബ് സ്റ്റേഷന്‍ മുതല്‍ മാഹി ടൗണ്‍ വരെ അഞ്ച് കിലോ മീറ്റര്‍ നീളത്തില്‍ അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ സ്ഥാപിക്കുക, മാഹി സിവില്‍ സ്റ്റേഷനില്‍ 25 കിലോവാട്ട് സോളാര്‍ വൈദ്യുതി പദ്ധതി, വള്ളൂര്‍ സബ് സ്റ്റേഷനിലെ പഴയ കപ്പാസിറ്റര്‍ യൂനിറ്റ് പുതുക്കുക, മാഹിയിലെ വിവിധ സ്ഥലങ്ങളില്‍ 200 കിലോവാട്ടുള്ള എട്ട് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുക, മീറ്റര്‍ റീഡിങ്ങ് വേഗത്തിലും കാര്യക്ഷമമാക്കാനും സഹായിക്കുന്ന 12400 നൂതന സംവിധാനമുള്ള മീറ്റര്‍ സ്ഥാപിക്കുക എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
പദ്ധതി പൂര്‍ത്തിയാവുന്നതോടെ മാഹി അനുഭവിക്കുന്ന പ്രസരണ നഷ്ടവും വോള്‍ട്ടേജ് വ്യതിയാനവും വൈദ്യുതി തടസവും ഇല്ലാതാക്കാനും ഉഭോക്താകള്‍ക്ക് ഉയര്‍ന്ന വോള്‍ട്ടേജ് ലഭിക്കുവാനും സാഹചര്യമൊരുങ്ങും.
ബുള്‍വാര്‍ റോഡ് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍ വരെ അണ്ടര്‍ഗ്രൗണ്ട് കേബിള്‍ സ്ഥാപിക്കുന്ന ജോലിയുടെ ടെന്‍ഡര്‍ നടപടികളും അവസനഘട്ടത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."