ദുരിതക്കയത്തില്‍ പറവൂരും ആലുവയും
ആലുവ: കാനശുചീകരിച്ച മാലിന്യം നീക്കം ചെയ്യാതിരുന്നതിനാല്‍ കമ്പനി മാന്ത്രക്കല്‍ തുരപ്പ് ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്ന തുരപ്പുഭാഗത്തെ കാനകളില്‍ മാലിന്യം നിറഞ്ഞതാണ് കാരണം. ചൂര്‍ണ്ണിക്കര പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പറവൂര്‍: കനത്ത മഴയില്‍ പറവൂര്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ദേശീയപാതയിലെ ചില ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായത് ഗതാഗതക്കുരുക്കിനും കാരണമായി. ലേബര്‍ ജങ്ഷന്‍, അïിപ്പിള്ളിക്കാവ്, തുരുത്തിപ്പുറം, മുനമ്പം കവല ,ചിറ്റാറ്റുകര, എന്നിവിടങ്ങളില്‍ ഉïായ വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനും കാരണമായി.
കെടാമംഗലം, നന്ത്യാട്ട് കുന്നം, തോന്ന്യകാവ്, ഏഴിക്കര ,എന്നിവിടങ്ങളിലും നഗരത്തിലെ കനാല്‍ റോഡ്, സെന്റ് ജര്‍മ്മനീസ് റോഡ്, പുല്ലംകളംറോഡ്, ഗാന്ധി സ്മാരക റോഡ്, പറവൂര്‍ബ നെടുമ്പാശേരി റോഡില്‍ വെടിമറ, മാവിന്‍ചുവട്, തെക്കേതാഴം, ചേന്ദമംഗലം പഞ്ചായത്തിലെ കരിമ്പാടം, ഭരണി മുക്ക്, പാലിയംനട, വടക്കേക്ക പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.
കാക്കനാട് : കനത്ത മഴയില്‍ കാക്കനാട് തുതിയൂര്‍ വെട്ടുവേലി റോഡിന്റെ ഒരു ഭാഗം തകര്‍ന്നു. വാഹന ഗതാഗതം ഉള്‍പ്പെടെ തടസപ്പെട്ടതില്‍ നാട്ടുകാര്‍ ദുരിതത്തിലായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച റോഡില്‍ റീ ടാറിംങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊïിരിക്കെയാണ് റോഡ് തകര്‍ന്നതെന്നു വാര്‍ഡ് കൗണ്‍സിലര്‍ കെ.എം മാത്യു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."