വിശ്വാസികളെ ചിലര്‍ വഴിതെറ്റിക്കുന്നു: പി ജയരാജന്
തലശ്ശേരി: വിശ്വാസികളെ യഥാര്‍ഥ വിശ്വാസികളാക്കാമെന്ന് പറഞ്ഞു ചിലര്‍ വഴി തെറ്റിക്കുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്. അഡ്വ.ഒ.വി അബ്ദുല്ല ട്രസ്റ്റ്, ടി.സി ഉമ്മര്‍ സ്മാരക ട്രസ്റ്റ്, വടക്കുമ്പാട് മഹമൂദ് മാസ്റ്റര്‍ സ്മാരക ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മതഭീകരതക്കെതിരെ മാനവ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയപരമായി വര്‍ഗീയത ഉയര്‍ത്തുന്ന എല്ലാത്തിനെയും നാം ഒന്നിച്ച് എതിര്‍ക്കണം. ഒറ്റപ്പെട്ട സംഭവത്തെ പര്‍വതീകരിച്ച് ഒരു സമുദായത്തെയാകെ ശത്രുക്കളായക്കിയുള്ള പ്രവര്‍ത്തനമാണിവിടെ നടക്കുന്നത്. മതഭീകരതക്കെതിരെ വിശ്വാസികളുടെ കൂട്ടായ്മ വരേണ്ടതുണ്ട്. മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ ആവശ്യമാണെന്നും ജയരാജന് പറഞ്ഞു. ആമിനാ മാളിയേക്കല്‍ അധ്യക്ഷയായി. ഹുസൈന് രണ്ടത്താണി, ഷഹീദ് റൂമി, സ്വാമി ശിവസ്വരൂപാനന്ദ, എ.എന്‍ ഷംസീര്‍ എം.എല്‍.എ, എം.സി പവിത്രന്, കാത്താണ്ടി റസാഖ്, മനോളി മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."