മെട്രൊ നഗരം വെള്ളത്തിലായി
കൊച്ചി: മഴ തുടങ്ങിയതോടെ മെട്രൊ നഗരം വെള്ളത്തിനടിയിലായി. നഗരത്തിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. ഇന്നലെ പെയ്ത കനത്ത മഴ നഗരത്തെ ഒട്ടൊന്നുമല്ല വലച്ചത്. വെള്ളം നിറഞ്ഞതും വാഹനഗതാഗതക്കുരുക്കും ജനത്തെ വലച്ചു.
അടുത്തിടെ അറ്റകുറ്റപ്പണികള്‍ നടത്തിയ റോഡുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞു. കുഴിയേത് റോഡേത് എന്ന അവസ്ഥയിലായി യാത്രക്കാര്‍. എറണാകുളം നോര്‍ത്ത് ജങ്ഷനില്‍ റോഡില്‍ ഒരടിയോളം വെള്ളം പൊങ്ങിയ നിലയിലായിരുന്നു. ബസുകള്‍ നിര്‍ത്തുന്ന ഭാഗത്താണ് വെള്ളം കെട്ടിക്കിടക്കുന്നത്.
മെട്രൊ ജോലികള്‍ നടക്കുന്ന സ്ഥലങ്ങളിലും ഇടറോഡുകളിലും ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരുന്നു. എം.ജി റോഡ്, രാജാജി റോഡ്, കലൂര്‍, പുല്ലേപ്പടി റോഡ്, കലാഭവന്‍ റോഡ്, തമ്മനം-കതൃകടവ് റോഡ്, പ്രൊവിഡന്‍സ് റോഡ്, തമ്മനം കോളനി, പത്മ, കച്ചേരിപ്പടി, നോര്‍ത്ത്, വളഞ്ഞമ്പലം എന്നിവിടങ്ങളില്‍ വെള്ളക്കെട്ടനുഭവപ്പെട്ടു.
എം.ജി റോഡിന്റെ ചില ഭാഗങ്ങളില്‍ രïടി ഉയരത്തില്‍വരെ വെള്ളം പൊങ്ങി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലൊന്നായ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും വെള്ളം കെട്ടിക്കിടന്നു. മേനകയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റ് വരെ വെള്ളം ഒഴുകിയെത്തി. കലൂര്‍ ജേര്‍ണലിസ്റ്റ് കോളനി, കളത്തിപ്പറമ്പ് റോഡ്, കാരിക്കാമുറി തുടങ്ങിയ ഭാഗങ്ങളും വെള്ളത്തിലായി.
സഹോദരന്‍ അയ്യപ്പന്‍ റോഡ്, ജനത റോഡ്, പ്രൊവിഡന്‍സ് റോഡ്, പരമാര റോഡ്, എസ്ആര്‍എം റോഡ്, പാലാരിവട്ടം, മദര്‍ തെരേസാ സ്‌ക്വയര്‍, എന്നിവിടങ്ങളിലും വെള്ളക്കെട്ടുïായി. മരട് ന്യൂക്ലിയസ് മാളു മുതല്‍ പേട്ട ജങ്ഷനു സമീപം വരെ ഏകദേശം അര കിലോമീറ്റര്‍ ദൂരത്തിലാണു വെള്ളം കയറിയത്. ഇതുമൂലം ഗതാഗതം സ്തംഭിച്ചു.
മൂന്നു തോടുകള്‍ സമീപമുള്ളതും ഇവ കൈയേറി ഭൂരിഭാഗവും നികത്തിയതുമാണു വെള്ളം റോഡില്‍ നിറയാന്‍ കാരണമെന്നാണു പ്രദേശവാസികള്‍ പറയുന്നത്. ഇതുമൂലം ചെറിയ മഴ പെയ്താല്‍ പോലും ദേശീയ പാതയില്‍ വെള്ളം കയറുന്ന സ്ഥിതിയാണ്.
ജഡ്ജസ് അവന്യുവിലെ റോഡുകളിലും വീടുകളിലും വെള്ളം കയറി. കുട്ടികള്‍ക്ക് സ്‌കൂളില്‍ വെള്ളത്തിലൂടെയാണ് പോകാനായത്. ജഡ്ജസ് അവന്യുവില്‍നിന്നു കലൂര്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്കുള്ള സെബാസ്റ്റ്യന്‍ റോഡ്, കോളനികളിലേക്കുള്ള ക്രോസ് റോഡുകള്‍ എന്നിവയടക്കം ഇവിടത്തെ പ്രധാന റോഡുകളെല്ലാം പുലര്‍ച്ചെ വെള്ളത്തില്‍ മുങ്ങി. പേരïൂര്‍ കനാലിനോടു ചേര്‍ന്നുള്ള ജഡ്ജസ് അവന്യു ഭാഗത്തു താമസിക്കുന്ന ഇവര്‍ക്ക് എപ്പോള്‍ മഴപെയ്താലും ഇതാണ് അവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."