അരുവിത്തുറ അല്‍ഫോന്‍സാ സ്കൂളിലെ വിവാദ യൂനിഫോം പിന്‍വലിച്ചു
ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് അല്‍ഫോന്‍സാ പബ്ലിക്ക്് സ്കൂളിലെ യൂനിഫോം വിവാദത്തിനു വിരാമം. യൂനിഫോം ടോപ്പിന് മുകളിലായി അണിയേണ്ട അരോചകമായി അനുഭവപ്പെട്ട ഓവര്‍കോട്ട് ഒഴിവാക്കാന്‍ തീരുമാനിച്ചു.
ഇന്നലെ പി.ടി.എ എക്സിക്യുട്ടീവും കെ.എസ്.യു, എസ്.ഐ.ഒ, വിദ്യാര്‍ഥി ജനത പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ വിവാദ യൂനിഫോം സ്കൂള്‍ മാനേജ്മെന്റ് ചെലവില്‍ മാറ്റം വരുത്തും എന്ന് രേഖാമൂലം ഉറപ്പുനല്‍കുകയും യൂനിഫോ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വ്യക്തിക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കരുത് എന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ സ്ക്കൂള് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. സ്കൂള്‍ പി.ടി.എ വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ സ്കൂള്‍ സീലോടുകൂടിയ ഔദ്യോഗിക രേഖയും ഒപ്പം സ്കൂളിന്റെ നിലപാട് രേഖപ്പെടുത്തിയ ഔദ്യോഗിക രേഖയും അധികൃതര്‍ നല്കി. ഇതോടെ ഒരാഴ്ചയായി വിവാദമായിരുന്ന സ്കൂള്‍ യൂനിഫോം വിവിദത്തിന് തിരശ്ശീല വീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."