HOME
DETAILS
MAL
മണല്‍വാരല്‍: നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
backup
August 01 2016 | 20:08 PM
വളപട്ടണം: വളപട്ടണം പാലത്തിനു സമീപം പുഴയില്‍നിന്ന് അനധികൃതമായി മണല്‍വാരിയ നാലുപേരെ പൊലിസ് അറസ്റ്റുചെയ്തു. പാലത്തിനു സമീപം 500 മീറ്റര്‍ ചുറ്റളവില്‍ മണല്‍ വാരരുതെന്ന നിര്‍ദേശം മറികടന്നായിരുന്നു ഇന്നലെ പുലര്‍ച്ചെ മണല്‍ വാരല്‍.
ഉത്തര്‍പ്രദേശ് സ്വദേശികളായ ബച്ചാസട്നി (23), ബബ്ലു സട്നി (19), വികാസ് സട്നി (19), ബബ്ലുകുമാര്‍ എന്നിവരെയാണു പൊലിസ് പിടികൂടിയത്. ഇവര്‍ മണല്‍വാരിയ പുതിയതെരു അര്‍ബന്‍ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള തോണിയും കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."