ശബരിമല: സുപ്രിം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രിം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രിം കോടതി വിധി നിറവേറ്റാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വിധിക്കെതിരേ സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കില്ല. ദേവസ്വം ബോര്‍ഡ് നല്‍കുമോ എന്നറിയില്ല. വിധിക്കെതിരേ നിയമനിര്‍മാണം നടത്താനും ഉദ്ദേശിക്കുന്നില്ല. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. 1991ല്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പിന്നീട് വന്ന സര്‍ക്കാരുകള്‍ പാലിച്ചു. ഇപ്പോള്‍ സുപ്രിം കോടതി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് ഉത്തരവിട്ടു. ഇപ്പോള്‍ ആ വിധിക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."